തളിപ്പറമ്പ: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഫയര്‍മാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ടി.ഉണ്ണികൃഷ്ണ(48) നാണ് മരിച്ചത്. തളിപ്പറമ്പ് ഫയര്‍സ്റ്റേഷനിലെ ഫയര്‍മാനായ ഉണ്ണികൃഷ്ണനെ മൂന്നുമാസം മുമ്പാണ് സസ്‌പെന്റ് ചെയ്തത്.
പണം പലിശക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണനെതിരെ നിരവധി പരാതികള്‍ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത്.
തളിപ്പറമ്പ പോലീസ് സ്‌റ്റേഷനില്‍ ഉണ്ണികൃഷ്ണനെതിരെ നിലവില്‍ മൂന്ന് കേസുകള്‍ ഉണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും എല്‍.ഐ.സി ഏജന്റായ മുള്ളൂലിലെ സീതയെ ചീത്ത വിളിച്ചതിനും വഞ്ചനാ കുറ്റത്തിനുമാണ് പോലീസ് കേസെടുത്തത്. സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ രണ്ടാഴ്ച കൂടി മാത്രമാണ് ഉള്ളത്.

രാവിലെ ഭാര്യ ചെന്ന് നോക്കുമ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. വായയില്‍ നിന്ന് നുരയും പതയും വന്നിരുന്നു. പല അസുഖത്തിനും ഇയാള്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. അമിത ഗുളിക കഴിച്ചതാണോ മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി. സദിയയാണ് ഭാര്യ. മക്കള്‍: ദൃശ്യ, ശ്രവ്യ.
No comments:
Post a Comment