തിരുവനന്തപുരം: വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍തോന്നയ്ക്കല്‍ ഭൂദാനക്കോളനി തിരുവോണാലയത്തില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍തോന്നയ്ക്കല്‍ ഭൂദാനക്കോളനി തിരുവോണാലയത്തില്‍ വിജയകുമാരിയുടെ മൃതദേഹമാണ് (54) ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇവരുടെ ഭര്‍ത്താവ് വേണുഗോപാല്‍ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാള്‍ മുമ്പ് മരിച്ചിരുന്നു. ഇതില്‍ മാനസികമായി തളര്‍ന്നിരുന്ന വിജയകുമാരി കുറച്ചു നാളുകളായി വളരെ അസ്വസ്ഥതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ വിജയകുമാരിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് മൂത്തമകന്റെ ഭാര്യ പ്രശാന്തി നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങലില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം കരയ്‌ക്കെടുത്തു. മക്കള്‍: അരുണ്‍, അഭിലാഷ്, അഭിഷേക്. മംഗലപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, House Wife, Well, Suicide.

No comments:
Post a Comment