കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകാലശാലയുടെ കാസര്‍കോട് ചാല ക്യാമ്പസിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
2001-ല്‍ ആരംഭിച്ച ക്യാമ്പസില്‍ 13 വര്‍ഷമായിട്ടും ഹോസ്റ്റല്‍, ലബോറട്ടറി, സെമിനാര്‍ ഹാള്‍, ലൈബ്രറി, കാന്റീന്‍, വാഹന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെ വന്‍ തുക ഫീസ് വാങ്ങി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍വ്വകാലശാല സ്വീകരിക്കുന്നത്.
ക്യാമ്പസിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കെട്ടിട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്നും സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഖാദര്‍ മാങ്ങാടും യാതൊരു താത്പര്യവും കാണിക്കുന്നില്ല. ഇ
ത്തരം നിഷേധാത്മക നിലപാടുകളാണ് ക്യാമ്പസിന്റെ സ്ഥിതി ഇത്രയധികം ശോചനീയമാക്കി തീര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ന്യായമായ സമരം കണ്ടില്ലെന്ന് നടിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരും.
നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ രവീന്ദ്രനന്‍ എന്നിവര്‍ സമര പന്തലില്‍ എത്തി അഭിവാദ്യം ചെയ്തു. സമരത്തിന് ഡിവൈഎഫ്‌ഐയുടെ എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment