ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഉദുമ മണ്ഡലം മുസ്‌ലിംലീഗ് യോഗം ആവശ്യപ്പെട്ടു. റോഡ് പുതുക്കിപണിയലിന്റെ പേരില്‍ സംസ്ഥാന പാത രണ്ടായി മുറിച്ചിട്ടതിനാല്‍ മാസങ്ങളായി പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണ്.
വേനല്‍മഴ വന്നതോടെ പല ഭാഗത്തും വെള്ളം കെട്ടിനിന്ന് ഗതാഗതത്തിന് തടസ്സം നേരിടുകയാണ്. കാലവര്‍ഷത്തിന് മുമ്പ് റോഡ് പണി പൂര്‍ത്തിയാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉദുമ മാങ്ങാട്ടുണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മുഴുവനാളുകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം. മെയ് പത്ത് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പിന് ആനുപാതികമായി ചന്ദ്രിക വരിക്കാരെ ചേര്‍ക്കാന്‍ തീരുമാനിച്ചു.
ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, ജലീല്‍കോയ, കരീം കുണിയ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, കെ.പി.അബ്ബാസ്, മുനീര്‍ പള്ളിപ്പുറം, റാഫി ഉദുമ പടിഞ്ഞാര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment