Latest News

ലക്ഷങ്ങളുടെ ലോട്ടറിയടിച്ചെന്ന് മൊബൈല്‍ സന്ദേശം; മലപ്പുറത്ത് ഒരാള്‍ പിടിയില്‍

കോട്ടക്കല്‍: ലക്ഷങ്ങളുടെ ലോട്ടറിയടിച്ചെന്നുകാട്ടി മൊബൈല്‍ഫോണില്‍ സന്ദേശമയച്ചശേഷം പണം തട്ടുന്ന സംഘത്തിലെ പ്രധാനി മലപ്പുറത്ത് പോലീസ് പിടിയിലായി. ചെര്‍പ്പുളശ്ശേരി മഞ്ഞളങ്ങാട് സുലൈമാന്‍ (42) ആണ് കോട്ടക്കല്‍ എസ്.ഐ കെ.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

മലപ്പുറം ഒതുക്കുങ്ങല്‍ താമസിക്കുന്ന ബംഗാളി സ്വദേശി കബീര്‍ അലിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ 25,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും പറഞ്ഞ് കഴിഞ്ഞമാസം 23ന് സന്ദേശം അയക്കുകയായിരുന്നു.

ഇതനുസരിച്ച് കബീര്‍ അലി അക്കൗണ്ടിലേക്ക് പണം അയക്കുകയും ചെയ്തു. പിന്നീട് ലോട്ടറിയെക്കുറിച്ച് വിവരമില്ലാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

നിരവധിപേരെ ഇത്തരത്തില്‍ ഇയാള്‍ പറ്റിച്ചതായി പോലീസ് സംശയിക്കുന്നു. ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇയാളില്‍ നിന്നും അഞ്ച് എ.ടി.എം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.