Latest News

പൂഴ്ത്തിവെച്ച നഗരസഭയിലെ ഫയല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കാഞ്ഞങ്ങാട് : ഒരു കൊല്ലമായി പൂഴ്ത്തിവെച്ചിരുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ കു ടിവെള്ള വിതരണം സംബന്ധിച്ച ഫയല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
2013 ല്‍ പടന്നക്കാട്ടെ ഗിരീ ഷ് കാഞ്ഞങ്ങാട് നഗരസഭാ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തത് സംബന്ധിച്ച ഇ-1/52/69/2013 നമ്പര്‍ ഫയലാണ് കാഞ്ഞങ്ങാട് നഗരസഭയിലെ കെട്ടിടത്തിന്റെ മൂലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഗിരീഷിന് കരാര്‍ തുക കൊ ടുക്കാതിരിക്കാനാണ് നഗരഭരണക്കാരും ചില ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ഫയല്‍ പൂഴ്ത്തിയത്. ഗിരീഷിന് ഇനിയും ബില്ല് മാറി കിട്ടിയിട്ടില്ല. ഇത് മൂലം ഇക്കൊല്ലം നഗരസഭാ പരിധിയില്‍ കുടിവെള്ള വിതരണം നടത്താന്‍ നഗരസഭക്ക് കഴിഞ്ഞില്ല. പുതിയ കരാറുകാര്‍ രംഗത്ത് വന്നുമില്ല. ഇതിനിടയിലാണ് ഫയല്‍ കണ്ടെത്തിയിരിക്കുന്നത്.
ഫയല്‍ കാണാതായ സംഭ വം ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിരുന്നു. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന മുനിസിപ്പല്‍ എഞ്ചിനീയര്‍ ഗണേശന് നേരെ കയ്യേറ്റങ്ങള്‍ക്ക് വരെ ഈ സംഭവം ഇടയാക്കി. ഫയല്‍ കാണാതായ സംഭവം നഗരസഭയിലെ ഉ ദ്യോഗസ്ഥരുടെ ഇടയിലും കൗണ്‍സിലര്‍മാരുടെ ഇടയി ലും പുകയാന്‍ തുടങ്ങിയിട്ടുണ്ട്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.