Latest News

ക്ഷേത്രത്തില്‍ വിളക്ക് കത്തിച്ച് വെച്ച് മോഷ്ടാവ് തിരുവാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍ : നഗരത്തില്‍ ക്ഷേത്ര കവര്‍ച്ച. എസ് എന്‍ പാര്‍ക്ക് റോഡില്‍ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിനടുത്തുള്ള കാനത്തൂര്‍ കാവിന്റെ കഴകപ്പുരയെന്നറിയപ്പെടുന്ന ക്ഷേത്രത്തിനകത്താണ് മോഷണം നടന്നത്. 

പൂട്ട് തകര്‍ത്ത ശേഷം മോഷ്ഠാവ് നാലിഞ്ച് നീളമുള്ള രണ്ടരപവന്റെ ഹനുമാന്റെ ഗദയും ഒരുപവന്റെ താലിയും പഴയ നാണയങ്ങളടങ്ങിയ പണക്കിഴിയും കവര്‍ന്നു. ഭണ്ഡാരപുരയില്‍ നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. ഗദയും താലിയും മാത്രമാണ് കൊണ്ടുപോയത്. 

ക്ഷേത്രത്തില്‍ നിന്ന് ടെലിഫോണ്‍ ഇന്‍ഡെക്‌സ് കണ്ടെടുത്തിട്ടുണ്ട്. കാലത്ത് ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാന്‍ വന്നവരാണ് കവര്‍ച്ച ആദ്യം അറിയുന്നത്. മോഷ്ടാവ് അതിന് മുമ്പേ ക്ഷേത്രത്തിനകത്ത് വിളക്ക് കത്തിച്ച് വെച്ചിരുന്നു. ടൗണ്‍ പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡ് വിദഗ്ധരും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.