Latest News

യുവാവിനെ കൊലപ്പെടുത്തിയെന്നു വാട്‌സ് അപ്പില്‍ വ്യാജ പ്രചാരണം: മഞ്ചേശ്വരത്ത് രണ്ട് പേര്‍ പിടിയില്‍

മഞ്ചേശ്വരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കര്‍ണാടക വിട്‌ളയില്‍ കൊലപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി അങ്കടിപ്പദവിലെ മുഹമ്മദ് നൗഫല്‍ (27), മജ്ബയലിലെ മുഹമ്മദ് റഫീഖ് (29) എന്നിവരെയാണു മഞ്ചേശ്വരം എസ്‌ഐ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം വാട്‌സ്അപ്പിലൂടെ യുവാവിനെ കൊലപ്പെടുത്തിയതായി പ്രചാരണം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേരള-കര്‍ണാടക പോലീസ് ഏറെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൊലക്കേസില്‍ ജയിലിലില്‍ നിന്നിറങ്ങിയ പ്രതികളിലൊരാളെ കൊന്നുവെന്നായിരുന്നു പ്രചാരണം. സംഘര്‍ഷം ഭയന്ന് ഈ പ്രദേശങ്ങളില്‍ കടകള്‍ അടച്ചിട്ടു. പുലര്‍ച്ചെ ഒന്നുവരെ പോലീസ് വിട്‌ളയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സന്ദേശം അയച്ചവരെ കണ്ടെത്തിയത്. സംഭവത്തില്‍ 15 പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.