Latest News

ഫ്‌ളാസ്‌ക്കില്‍ കടത്തിയ 4.14 ലക്ഷത്തിന്റെ സ്വര്‍ണവുമായി പള്ളിക്കര സ്വദേശി അറസ്റ്റില്‍

മംഗലാപുരം: ഫ്‌ളാസ്‌ക്കിനകത്ത് വെള്ളിപൂശിയ തകിടു രൂപത്തില്‍ കടത്തിയ 4.14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 

ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX-824 നമ്പര്‍ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് പള്ളിക്കരയിലെ മുനീര്‍ പള്ളിപ്പുഴയെ സംഭവത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു.

116.5 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തകിടാണ് ഫ്‌ളാസ്‌ക്കില്‍ ഒളിപ്പിച്ചിരുന്നത്. ഇതിനു പുറമെ 24 ഗ്രാം തൂക്കമുള്ള മൂന്നു സ്വര്‍ണ നാണയങ്ങളും പിടികൂടി. അസി. കമ്മീഷണര്‍ കൃഷ്ണ കുമാര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്. കമ്മീഷണര്‍ സി. പുരുഷോത്തം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.