Latest News

ശക്തമായ പോലീസ് കാവലില്‍ കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് തിരഞ്ഞെടുപ്പ് തുടങ്ങി

ഉദുമ: ശക്തമായ പോലീസ് കാവലില്‍ കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഭരണ സമിതിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ആരംഭിച്ചു. 1850 പേര്‍ക്കാണ് ജമാഅത്തില്‍ വോട്ടവകാശമുളളത്. ഇതില്‍ 450 ഓളം വോട്ടുകള്‍ ഗള്‍ഫിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 281 പേര്‍ വോട്ട് ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ ശക്തമായ പോളിംങ്ങാണ് നടക്കുന്നത്. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബൂത്തില്‍ ഉച്ചവരെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.
ഒരു പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ വിധ വീറും വാശിയും ജമാഅത്ത് ഇലക്ഷനിലും കാണാം, സ്‌ലിപ്പ് വിതരണത്തിനും വോട്ട് പിടിക്കാനുമായി ഇരു വിഭാഗത്തിന്റെ വെവ്വേറെ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി കോട്ടിക്കുളം ജമാഅത്തിന്റെ സ്ഥാപനങ്ങളിലെ പതിനഞ്ചോളം ജീവനക്കരുടെ സേവനമുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാരായി അഡ്വ. ഹനീഫ, സി.എച്ച് റശീദ്, ഫാറൂഖ് കാപ്പില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
കളളവോട്ട് തടയാന്‍ ബൂത്തില്‍ ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്, കൂടാതെ ശക്മായ പോലീസ് കാവലും ഒരുക്കിയിട്ടുണ്ട്.

ജലീല്‍ കരിപ്പോടിയുടെ നേതൃത്വത്തിലുളള പാനലും ഹമീദ് ഹാജി മലാംകുന്ന് നേതൃത്വം നല്‍കുന്ന പാനലുമാണ് തിരഞ്ഞെടുപ്പില്‍ ഏററുമുട്ടുന്നത്. ആകെ 20 പേരാണ് മത്സര രംഗത്തുളളത്.
നിലവിലെ ജമാഅത്ത് പ്രസിഡണ്ടും പ്രവാസി ലീഗ് നേതാവുമായ കാപ്പില്‍ മുഹമ്മദ് പാഷയാണ് ജലീല്‍ കരിപ്പോടിയുടെ പാനലിന്റെ വിജയത്തിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംൂ നല്‍കുന്നത്. ഹമീദ് ഹാജിയുടെ പാനലിന്റെ കരുക്കള്‍ നീക്കുന്നത് ഖാലിദ് ഹാജിയാണ്.

വോട്ടിംങ്ങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താനായിരുന്നു പദ്ധതി, ഇതിനായി മുംബൈയിലെ ഒരു കമ്പനിയെ വോട്ടിംങ്ങ് യന്ത്രം നിര്‍മ്മിക്കാന്‍ ഏല്‍പ്പിക്കുകയും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വോട്ടിംങ്ങ് യന്ത്രം കഴിഞ്ഞ ദിവസം കോട്ടിക്കുളത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടിംങ്ങ് യന്ത്രം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താന്‍ സമയം ലഭിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ബാലററ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ വോട്ടെണ്ണല്‍ നടക്കും.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.