Latest News

രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സീതാംഗോളി രാജീവ് നഗര്‍ കോളനിയിലെ നൗഷാദ് (21), കുമ്പള ബംബ്രാണയിലെ നസീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് 11 ബൈക്കുകളും മൂന്ന് കാറും പിടികൂടി. 

പ്രതികളുടെ അറസ്റ്റോടെ കാസര്‍കോട്ടും കര്‍ണാടകയിലുമായി നടന്ന നിരവധി കവര്‍ച്ചക്കേസുകളില്‍ തുമ്പുണ്ടായതായി പോലീസ് പറഞ്ഞു. 15 ബൈക്ക് മോഷണക്കേസ്, മൂന്ന് കാര്‍കവര്‍ച്ചക്കേസ്, 17 ഭവനഭേദനക്കേസ്, അഞ്ച് മാലപൊട്ടിക്കല്‍ കേസ് എന്നിവ ഇവരുടെ പേരിലുണ്ട്.
ബദിയഡുക്ക നെല്ലിക്കട്ടയില്‍നിന്ന് ആള്‍ട്ടോ കാര്‍, കന്യപ്പാടിയില്‍നിന്ന് കാര്‍ സ്റ്റീരിയോ, ആരിക്കാടി, ഉക്കിനടുക്ക, പെര്‍മുദെ, തൊക്കോട്, മംഗലാപുരം, സീതാംഗോളി, കുമ്പള, ചെര്‍ക്കള, മൂകംപാറ എന്നിവിടങ്ങളില്‍നിന്ന് ബൈക്കുകള്‍ എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരാള്‍ മോഷ്ടിച്ച ബൈക്ക് ഇതേസംഘം വീണ്ടും മോഷ്ടിച്ച് തളങ്കരയില്‍ വിറ്റതായും വ്യക്തമായിട്ടുണ്ട്.
നെല്ലിക്കട്ടയിലെ വീട്ടില്‍ കവര്‍ച്ച, കളത്തൂരിലെ മൊബൈല്‍കടയില്‍ കവര്‍ച്ച, ബദിയഡുക്ക ടൗണില്‍ മലഞ്ചരക്കുകടയില്‍ മോഷണം, ഹൊസങ്കടിയിലെ വീട്ടില്‍ കവര്‍ച്ച, മാന്യയില്‍ സ്ത്രീയുടെ മാലപൊട്ടിക്കല്‍, പുത്തൂര്‍-ബദിയഡുക്ക റോഡില്‍ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസ് എന്നിവയടക്കം നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. കൂട്ടുപ്രതികളെ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
അന്വേഷണസംഘത്തില്‍ കുമ്പള സി.ഐ. കെ.പി.സുരേഷ്ബാബു, കാസര്‍കോട് സി.ഐ. ജേക്കബ്, ആദൂര്‍ സി.ഐ. സതീഷ്‌കുമാര്‍, ബേഡകം എസ്.ഐ. അനന്തന്‍, പ്രത്യേക അന്വേഷണസംഘത്തിലെ സി.വി.ഷാജു, പ്രദീപ് ചവറ, സുനില്‍ എബ്രഹാം, സിനീ സിറിയക്, ലക്ഷ്മിനാരായണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.