Latest News

വിവാഹ വേദിയില്‍ കയറി നവവധുവിനെ പൂര്‍വ്വ കാമുകന്‍ കരണത്തടിച്ചോടി

മാവുങ്കാല്‍: പ്രണയത്തിനുമുണ്ട് ക്രൂരത. പ്രണയ നൈരാശ്യം നേരിട്ടാല്‍ ഇങ്ങനെയുമാകാം. അത് കതിര്‍ മണ്ഡപത്തില്‍ കയറി വധുവിനെ കരണത്തടിച്ച് പകരം തീര്‍ക്കുന്നതിലേക്കുമെത്താം. നവവധുവിനെ പൂര്‍വ്വ കാമുകനായ യുവാവ് കതിര്‍മണ്ഡപത്തിലേക്ക് കയറി തല്ലിയോടി.
ബഹളം ഉയര്‍ന്നപ്പോള്‍ കള്ളനെന്ന് കരുതി വിവാഹ പാര്‍ട്ടിയില്‍പ്പെട്ടവരും അല്ലാത്തവരും പിന്തുടര്‍ന്ന് യുവാവിനെ പിടികൂടി നന്നായി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.  

വ്യാഴാഴ്ച 12.45 മണിയോടെയാണ് മാവുങ്കാല്‍ ദേശീയപാതയില്‍ ശ്രീരാമ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പാണത്തൂര്‍ സ്വദേശിനിയായ യുവതിയും രാവണീശ്വരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച ഇവിടെ നടന്നിരുന്നു. 

വിവാഹത്തിന് ശേഷം വധുവരന്മാര്‍ വേദിയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കയറി വന്ന രാജപുരം കോളേജിലെ വിദ്യാര്‍ത്ഥിയായ പാണത്തൂര്‍ സ്വദേശിയായ 22 കാരന്‍ നവവധുവിനെ തല്ലുകയും ഉടന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും മറ്റും യുവാവിനെ ഏറെ നേരം പിന്തുടര്‍ന്ന ശേഷം പിടികൂടുകയും നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

ഇതിനിടയില്‍ അതുവഴി കടന്നുവന്ന ഹൈവെ പട്രോളിംഗ് സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. താനും യുവതിയും പ്രണയത്തിലായിരുന്നുവെന്നും തന്നെ യുവതി വഞ്ചിച്ചുവെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഇരുവരും സ്‌കൂളില്‍ ഒന്നിച്ചാണ് പഠിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.