കാഞ്ഞങ്ങാട്: സി പി എമ്മിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ കിഴക്കന്‍ മേഖലയില്‍പ്പെട്ട ചേടി റോഡില്‍ ബി ജെ പി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ ഒരു വിഭാഗം യുവാക്കള്‍ ആഹ്ലാദാരവങ്ങളുമായി പരസ്യമായി രംഗത്ത് വന്നത് സി പി എം നേതൃത്വത്തെ അങ്കലാപ്പിലാക്കി.
2013 ഫെബ്രുവരി മാസത്തില്‍ നരിക്കാട്ടറ ശ്രീ പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്രോത്സവത്തിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് മാറി നില്‍ക്കുകയായിരുന്ന വിഭാഗമാണ് തിങ്കളാഴ്ച മോദിയുടെ സ്ഥാനാരോഹണത്തിന് ആഹ്ലാദം പ്രകടിപ്പിച്ച് ചേടി റോഡില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തതും മോദിയുടെ ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതും.
അന്നത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏതാണ്ട് അറുപതോളം കുടുംബങ്ങളില്‍ നിന്നായി 200 ഓളം പേര്‍ സി പി എമ്മില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇവരാണ് തിങ്കളാഴ്ച
പരസ്യമായി ബി ജെ പിക്ക് വേണ്ടി രംഗത്ത് വന്നത്. ഈ വിഭാഗം ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
പരസ്യമായി ബി ജെ പിക്ക് വേണ്ടി രംഗത്ത് വന്നത്. ഈ വിഭാഗം ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ പ്രതിധാനം ചെയ്യുന്ന രണ്ട് ബൂത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന് വോട്ട് കുറയുകയും കെ സുരേന്ദ്രന്‍ പതിവിലും നില മെച്ചപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാണിക്കുന്നു. ഈ വിഭാഗം ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുവെന്നാണ് നിഗമനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment