Latest News

ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, റഫീദയെ തട്ടിക്കൊണ്ടുപോകുമെന്ന് ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തി

മൊഗ്രാല്‍: മൊഗ്രാല്‍ സ്കൂള്‍ റോഡിലെ ഗവ. യൂനാനി ആസ്പത്രിക്ക് സമീപത്തെ അബ്ദുല്‍റഹ്മാന്‍റെ ഭാര്യ റഫീദ (23) ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായതായി കുന്പള പൊലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. 

ബ്ലേഡ് സംഘം അബ്ദുല്‍റഹ്മാനെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതായാണ് വിവരം. മൂന്ന് ദിവസം മുന്പ് ഉപ്പളയിലെ അഞ്ചംഗ സംഘം വീട്ടിലെത്തി റഫീദയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ചിലര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം വീട്ടില്‍ ഭക്ഷണമൊന്നും പാകംചെയ്തിരുന്നില്ലെന്നാണ് വിവരം. 

അബ്ദുല്‍റഹ്മാന്‍റെ ഉമ്മ മകളുടെ വീട്ടിലായിരുന്നു. ജ്യേഷ്ഠന്‍റെ ഭാര്യയും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അബ്ദുല്‍റഹ്മാനും റഫീദയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനായ അബ്ദുല്‍റഹ്മാന് അടുത്തിടെ സാന്പത്തിക ബാധ്യതയില്‍ പെട്ടിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഉപ്പളയിലെ പണം പലിശക്ക് കൊടുക്കുന്ന ഒരു സംഘത്തില്‍ നിന്ന് അബ്ദുല്‍റഹ്മാന്‍ 15 ലക്ഷം രൂപ വാങ്ങിയിരുന്നുവത്രെ. ലക്ഷം രൂപയ്ക്ക് 8500 രൂപയായിരുന്നു പലിശ. പണം പലിശക്ക് കൊടുക്കുന്നതും പിരിച്ചെടുക്കുന്നതും രണ്ട് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെട്ട ഉപ്പളയിലെ സംഘമാണ്. എന്നാല്‍ പണം ആരുടേതെന്ന് വ്യക്തമായിട്ടില്ല. സംഘത്തില്‍പെട്ട രണ്ടുപേര്‍ അടുത്തിടെയാണ് ജയില്‍ മോചിതരായത്. ഇവര്‍ നിരന്തരം അബ്ദുല്‍റഹ്മാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതായാണ് വിവരം. റഫീദയെ തട്ടിക്കൊണ്ടുപോകുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
അതിനിടെ റഫീദ മരിച്ച ഞായറാഴ്ച രാത്രി അബ്ദുല്‍റഹ്മാന്‍റെ വീട് അക്രമിച്ചതും ഉപ്പളയിലെ സംഘമാണെന്നാണ് സംശയിക്കുന്നത്. മുതലെടുപ്പിന് വേണ്ടിയും സംഭവം വഴിതിരിച്ചുവിടാനുമാണ് അക്രമം നടത്തിയതെന്നാണ് നിഗമനം.

പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച മൊഗ്രാല്‍ കൊപ്പളത്തെ വീട്ടിലെത്തിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റഫീദയെ വീടിനകത്തെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

Keywords: Blade Mafia, House-wife, Suicide, Kumbala, Obituary, Postmortem, Pariyaram Hospital, Rafeeda, Kumbala, Real Estate, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.