പളളിക്കര: അജ്മീരിലേക്കുളള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തില്‍ വെച്ച് അന്തരിച്ച പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ അല്‍ഹാജ് സി.എച്ച് അബ്ദുല്ല മൗലവിയുടെ ജനാസ വന്‍ജനാവിലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പൂച്ചക്കാട് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഖാസിയുടെ മരുമകന്‍ അബ്ദുല്ല സഅദി നേതൃത്വം നല്‍കി. തുടര്‍ന്ന് പൂച്ചക്കാട് അന്ത്യവിശ്രമം കൊളളുന്ന ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെ മഖ്ബറയ്ക്കടുത്ത് അബ്ദുല്ല മുസ്‌ല്യാരുടെ മയ്യിത്ത് ഖബറടക്കി.
പി.കരുണാകരന്‍ എം.പി, എം..എല്‍.എ മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കന്ന്, പി.ബി അബ്ദുറസാഖ്, സുന്നീ നേതാക്കളായ എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, എം, ആലിക്കുഞ്ഞി മുസ്‌ല്യാര്‍ ഷിറിയ, മൊയ്തു മൗലവി ബേക്കല്‍, ലീഗ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. എന്‍.എ ഖാലിദ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. എം.സി. ജോസ് തുടങ്ങി മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ഗുജറാത്തില്‍ നിന്നും ആംബുലന്‍സ് മാര്‍ഗം മംഗലാപുരത്തെത്തിച്ച മൃതദേഹം സംയുകത ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പളളിക്കര കല്ലിങ്കാലിലുളള ഖാസിയുടെ വീട്ടിലെത്തിച്ചു. അവിടെ അടുത്ത ബന്ധുക്കള്‍ക്ക് നേതാക്കള്‍ക്കും ജനാസ കാണാന്‍ അവസരമൊരുക്കി. ഒന്നരയോടെ അബ്ദുല്ല മുസ്‌ല്യാര്‍ പടുത്തുയര്‍ത്തിയ പളളിക്കര ഹസനിയ്യ യതീഖാനയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ മൂന്നര പതിററാണ്ട് കാലത്തോളം പളളിക്കരയുടെ ആത്മീയ രംഗത്ത് നിറ സാന്നിദ്ധ്യമായ ഖാസിയുടെ മയ്യിത്ത് അവസാനമായി ഒരു നോക്ക് കാണാനെത്തിയവരെ കെണ്ട് യതീംഖാനയും പരിസരവും നിറഞ്ഞ് കവിഞ്ഞിരുന്നു.
യതീംഖാനയുടെ മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജാതിമത ഭേതമന്യേ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പച്ചത്. ഇവിടെ നിരവധി തവണ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഉഡുപ്പി സംയുക്ത ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍, സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങള്‍ രാമന്തളി തുടങ്ങിയ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് വിലാപയാത്രയായി പൂച്ചക്കാട്ടേക്ക്.
തുടര്‍ന്ന് വിലാപയാത്രയായി പൂച്ചക്കാട്ടേക്ക്.
പൂച്ചക്കാട് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഖാസിയുടെ മരുമകന്‍ അബ്ദുല്ല സഅദി നേതൃത്വം നല്‍കി. തുടര്‍ന്ന് പൂച്ചക്കാട് അന്ത്യവിശ്രമം കൊളളുന്ന ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെ മഖ്ബറയ്ക്കടുത്ത് അബ്ദുല്ല മുസ്‌ല്യാരുടെ മയ്യിത്ത് ഖബറടക്കി.
പി.കരുണാകരന്‍ എം.പി, എം..എല്‍.എ മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കന്ന്, പി.ബി അബ്ദുറസാഖ്, സുന്നീ നേതാക്കളായ എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, എം, ആലിക്കുഞ്ഞി മുസ്‌ല്യാര്‍ ഷിറിയ, മൊയ്തു മൗലവി ബേക്കല്‍, ലീഗ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. എന്‍.എ ഖാലിദ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. എം.സി. ജോസ് തുടങ്ങി മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, CH. Abdulla maulavi, Pallikere Qazi

No comments:
Post a Comment