കാസര്‍കോട്: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനും യുവ കരാറുകാരനുമായ പട്‌ളയിലെ അഷ്‌റഫിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അസ്ഹറുദ്ദീന്‍ അറസ്റ്റിലായ സംഭവത്തെക്കുറിച്ച് സി.പി.എമ്മിന്റെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ് അഭിപ്രായപ്പെട്ടു.
ഭിന്ന ആശയക്കാരെ ഇല്ലാതാക്കുകയെന്ന കാടത്തത്തില്‍നിന്ന് സി.പി.എം. പിന്തിരിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് സംഭവം. കണ്ണൂര്‍ ജില്ലയിലും പാര്‍ട്ടി സ്വാധീന മേഖലയിലും സി.പി.എം. നടപ്പിലാക്കിവരുന്ന ക്വട്ടേഷന്‍ സംവിധാനം കാസര്‍കോട്ടേക്കുകൂടി വ്യാപിപ്പിച്ചതിനെ ജനങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല സഹയാത്രികരും കൂട്ടുകക്ഷിക്കാരും ഇത്തരം ക്വട്ടേഷന്‍ അക്രമത്തിനും മരണത്തിനും ഇരയായ സംഭവം സമീപകാലത്ത് ഏറെ ചര്‍ച്ചയായിട്ടും സി.പി.എം. പാഠം ഉള്‍ക്കൊള്ളുന്നതിന് തയ്യാറായിട്ടില്ലാ എന്നതിന് തെളിവാണ് അഷ്‌റഫിന് നേരെയുണ്ടായ സംഭവം. നാട്ടില്‍ അറിയപ്പെടുന്ന മികച്ച പൊതുപ്രവര്‍ത്തകന്‍കൂടിയായ അഷ്‌റഫിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ വന്‍ ഗൂഢോലോചന നടന്നിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയുടെ കൂട്ടാളികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പഴയകാലം മുതല്‍ സി.പി.എമ്മിന് അല്‍പസ്വല്‍പം മുസ്‌ലിം പാര്‍ട്ടി പ്രവര്‍ത്തകരുള്ള മേഖലയായിരുന്നു പട്‌ള.
പിന്നീടങ്ങോട്ട് മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന സജീവതയും വികസന തല്‍പരതയും പൊതുജന സേവനവും ഉള്‍ക്കൊണ്ട് പല മെമ്പര്‍മാരും കുടുംബങ്ങളും മേഖലയില്‍ സി.പി.എമ്മില്‍നിന്ന് രാജിവെച്ച് മുസ്‌ലിംലീഗില്‍ ചേര്‍ന്നിരുന്നു. അനുദിനമുള്ള തകര്‍ച്ചയില്‍ മനോനില തകര്‍ന്നതാവാം സി.പി.എമ്മിനെ ഇത്തരം ദുര്‍ചിന്തയിലേക്ക് നയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment