Latest News

പരിസ്ഥിതി ദിനത്തില്‍ 6000 വൃക്ഷത്തൈ നട്ട് എസ് വൈ എസ് 60-ാം വാര്‍ഷികത്തിന് തുടക്കം കുറിക്കും

കാസര്‍കോട്: പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ആചരിക്കുന്ന വൃക്ഷത്തൈ നടല്‍ യജ്ഞത്തില്‍ സമസ്ത കേരള സുന്നി യുവജനസംഘവും പങ്കാളികളാവുന്നു.

ജില്ലയില്‍ 6000 തൈകള്‍ നട്ടുകൊണ്ടാണ് എസ്‌വൈ എസ് 60-ാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. അഞ്ചിനു രാവിലെ 10 മുതല്‍ 11 വരെ നടക്കുന്ന പരിപാടിയില്‍ 31 കേന്ദ്രങ്ങളിലായി പ്രമുഖ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും നേതൃത്വം നല്‍കും.
തൃക്കരിപ്പൂരില്‍ സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും മഞ്ചേശ്വരത്ത് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയും ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സമന്വയ സ്ഥാപനങ്ങള്‍, സുന്നി സംഘടനകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഈ ദൗത്യത്തില്‍ കണ്ണികളാവും.
അസിസ്റ്റന്റ് ഫോറസ്റ്റ്കണ്‍സര്‍വേറ്ററുടെ സഹകരണത്തോടെ തൈകള്‍ ലഭ്യമാകും.ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. വിശദ വിവരങ്ങള്‍ക്ക് 9747200884 നമ്പറില്‍ ബന്ധപ്പെടണം.
മരം സംരക്ഷിക്കുന്നതിനും എസ് വൈ എസ് പദ്ധതികളാവിഷ്‌കരിക്കും. മഴക്കാലത്ത് യൂനിറ്റുകള്‍ തോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങാനും മഴവെള്ള സംരക്ഷണ ബോധവത്കരണം നടത്താനും 60-ാം വാര്‍ഷിക ഭാഗമായി എസ് വൈ എസ് തീരുമാനിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,SYS,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.