കോഴിക്കോട്: ഈ വര്‍ഷത്തെ രിസാല കാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സെക്ടറുകളുടെ നിരീക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ജലീല്‍ സഖാഫി നറുക്കെടുത്തു.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ഡിവിഷനില്‍ നിന്നുള്ള റഫീഖ് സഖാഫി (മമ്പാട് സെക്ടര്‍), കണ്ണൂര്‍ കണ്ണപുരം സെക്ടറിലെ മുഹമ്മദ് റാഷിദ് സി കെ എന്നിവര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരം ലഭിച്ചു. പത്ത് പേര്‍ക്ക് രിസാല ഹോളിടൂറിനുള്ള അവസരവും കിട്ടി.
സ്വഫ്‌വാന്‍ സഖാഫി (ചീക്കോട് സെക്ടര്‍), അഷ്‌ക്കര്‍ കൂട്ടിലങ്ങാടി (പൂക്കോട്ടൂര്‍), യൂസുഫലി സഖാഫി (മുത്തേടം), ആസിഫ് തണ്ടിലം (എടപ്പാള്‍), ഹംസ (ചെലവില്‍) ശരീഫ് സഖാഫി (ചെറിയമുണ്ടം), അനീസ്ഖാന്‍ (പെരുമാട്ടി), നിസാര്‍ തിരുവണ്ണൂര്‍ (വെള്ളിമാട്കുന്ന്), മുഹമ്മദ് കുഞ്ഞി അമാനി (ഏഴോം) മുനീര്‍ (ചവറ).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Risala, SSF, Calicut


No comments:
Post a Comment