Latest News

ചെര്‍ക്കളയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു

ചെര്‍ക്കള: ചെര്‍ക്കളയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു. ബേവിഞ്ച സ്റ്റാര്‍ നഗറിലെ ചെള്ളനാട് അബ്ദുല്‍ ഖാദിര്‍ നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ സി.എച്ച് മുനവ്വര്‍ (18) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ചെര്‍ക്കള പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്കിലിടിച്ച് റോഡില്‍ തെറിച്ചുവീണ മുനവ്വറിനെ അതുവഴിവന്ന ലോറിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനുളള തയ്യാറെടുപ്പിനിടയിലാണ് മുനവ്വറിന്റെ ദാരുണ മരണം സംഭവിച്ചത്.

അപകടത്തിനിടയാക്കിയ ബൈക്കും, ലോറിയും പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം ബേവിഞ്ചയിലെ വീട്ടിലെത്തിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ഗവ. ആശുപത്രിയില്‍ എത്തിക്കും.

സഹോദരങ്ങള്‍: മുഹ്‌സിന്‍, മുബഷിര്‍, ഷാമില്‍ (മൂവരും വിദ്യാര്‍ത്ഥികള്‍), ഫാത്വിമ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Cherkala, Accident, Death, hospital, Obituary, Munawar, Student Dies in Bike Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.