പെരിന്തല്‍മണ്ണ: ഒമാന്‍ യുവാവിന്റെ ആമാശയത്തില്‍നിന്ന് നീളമുള്ള കത്തികള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വിശപ്പില്ലായ്മയും വയറുവേദനയുമായി പെരിന്തല്‍മണ്ണ മൗലാനാ ആസ്പത്രിയിലെത്തിയതായിരുന്നു യുവാവ്. ഒമാന്‍ അല്‍ ഹാഷ്മി ഇബ്ര സ്വദേശി സുല്‍ത്താന്‍ സലീമിന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ സലീമാണ്(29) ശരീരപരിശോധനക്കായി ആസ്പത്രിയിലെത്തിയത്.
പന്തയത്തിന്റെ ഭാഗമായി യുവാവ് കത്തികള്‍ വിഴുങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യം യുവാവ് ആരെയും അറിയിച്ചിരുന്നില്ല. ആസ്പത്രിയിലെത്തി നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ ആമാശയത്തില്‍ രണ്ട് കത്തികളും പിടികളും ഇരുമ്പാണികളും കണ്ടെത്തുകയായിരുന്നു. 12, ഒമ്പത് സെന്റീമീറ്റര്‍ നീളമുള്ള കത്തികളും എട്ട്, 10 സെന്റീമീറ്റര്‍ നീളമുള്ള പിടികളുമുണ്ടായിരുന്നു. ഇവയെ കൂടാതെ മൂന്ന് ഇരുമ്പാണികളും ചെറുകമ്പികളുമുണ്ട്. ഇവ ചെറുകുടല്‍ ഭാഗത്തേക്ക് കടന്നിരിക്കുകയായിരുന്നു.
എക്‌സ്‌റേ പരിശോധന വീണ്ടുംനടത്തി ഉറപ്പുവരുത്തി. തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. രമാ കൃഷ്ണകുമാര്‍ വീഡിയോ ഗ്യാസ്‌ട്രോസ്‌കോപ്പിയിലൂടെ സ്‌നെയര്‍ ഉപയോഗിച്ച് ഇവ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കത്തിയുടെ പിടിഭാഗങ്ങള്‍ പുറത്തെടുക്കാനേ സാധിച്ചുള്ളൂ. കത്തിയുടെ മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ ആമാശയഭിത്തിയില്‍ വിലങ്ങനെ കിടന്നിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
തുടര്‍ന്ന് ചീഫ് എന്റോസ്‌കോപ്പിക് ബറിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജന്‍ ഡോ. മുഹമ്മദ് ഇസ്മായിലും സംഘവും താക്കോല്‍പഴുത് ശസ്ത്രക്രിയയിലൂടെ രണ്ട് കത്തികളും പുറത്തെടുത്തു. ഇരുമ്പാണികളും മറ്റും വിസര്‍ജ്യത്തിലൂടെ പുറം തള്ളുമെന്ന് ഡോ. ഇസ്മായില്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കകം സലീമിന് സ്വദേശത്തേക്ക് മടങ്ങാനാകും.
ചീഫ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ശശിധരനെ കൂടാതെ സര്‍ജന്മാരായ ഡോ. മഹേഷ്, ഡോ. ഹാഫിസ്, ഡോ. ശരീഫ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
അറേബ്യന്‍രാജ്യങ്ങളില്‍നിന്ന് നിരവധി രോഗികള്‍ മൗലാനയില്‍ എത്താറുണ്ട്. ആസ്പത്രിയെപ്പറ്റി കേട്ടറിഞ്ഞാണ് ഒമാന്‍ യുവാവും മൗലാനയില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പന്തയത്തിന്റെ ഭാഗമായി യുവാവ് കത്തികള്‍ വിഴുങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യം യുവാവ് ആരെയും അറിയിച്ചിരുന്നില്ല. ആസ്പത്രിയിലെത്തി നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ ആമാശയത്തില്‍ രണ്ട് കത്തികളും പിടികളും ഇരുമ്പാണികളും കണ്ടെത്തുകയായിരുന്നു. 12, ഒമ്പത് സെന്റീമീറ്റര്‍ നീളമുള്ള കത്തികളും എട്ട്, 10 സെന്റീമീറ്റര്‍ നീളമുള്ള പിടികളുമുണ്ടായിരുന്നു. ഇവയെ കൂടാതെ മൂന്ന് ഇരുമ്പാണികളും ചെറുകമ്പികളുമുണ്ട്. ഇവ ചെറുകുടല്‍ ഭാഗത്തേക്ക് കടന്നിരിക്കുകയായിരുന്നു.
എക്‌സ്‌റേ പരിശോധന വീണ്ടുംനടത്തി ഉറപ്പുവരുത്തി. തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. രമാ കൃഷ്ണകുമാര്‍ വീഡിയോ ഗ്യാസ്‌ട്രോസ്‌കോപ്പിയിലൂടെ സ്‌നെയര്‍ ഉപയോഗിച്ച് ഇവ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കത്തിയുടെ പിടിഭാഗങ്ങള്‍ പുറത്തെടുക്കാനേ സാധിച്ചുള്ളൂ. കത്തിയുടെ മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ ആമാശയഭിത്തിയില്‍ വിലങ്ങനെ കിടന്നിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
തുടര്‍ന്ന് ചീഫ് എന്റോസ്‌കോപ്പിക് ബറിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജന്‍ ഡോ. മുഹമ്മദ് ഇസ്മായിലും സംഘവും താക്കോല്‍പഴുത് ശസ്ത്രക്രിയയിലൂടെ രണ്ട് കത്തികളും പുറത്തെടുത്തു. ഇരുമ്പാണികളും മറ്റും വിസര്‍ജ്യത്തിലൂടെ പുറം തള്ളുമെന്ന് ഡോ. ഇസ്മായില്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കകം സലീമിന് സ്വദേശത്തേക്ക് മടങ്ങാനാകും.
ചീഫ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ശശിധരനെ കൂടാതെ സര്‍ജന്മാരായ ഡോ. മഹേഷ്, ഡോ. ഹാഫിസ്, ഡോ. ശരീഫ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
അറേബ്യന്‍രാജ്യങ്ങളില്‍നിന്ന് നിരവധി രോഗികള്‍ മൗലാനയില്‍ എത്താറുണ്ട്. ആസ്പത്രിയെപ്പറ്റി കേട്ടറിഞ്ഞാണ് ഒമാന്‍ യുവാവും മൗലാനയില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

No comments:
Post a Comment