കാസര്‍കോട്: കാസര്‍കോട്ട് നടക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലിയില്‍ ഇടനിലക്കാര്‍ വ്യാപകമായി ഇടപെടുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നടക്കുന്ന വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയവും പരിസരപ്രദേശങ്ങളും ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ 19 മുതലാണ് എട്ടു ജില്ലകളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും ഉദ്യോഗാര്‍ഥികള്‍ക്ക് കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ചേര്‍ന്നാണിതു നടത്തുന്നത്. ഇതില്‍
കര്‍ശനമായ കായികക്ഷമതാപരീക്ഷ വിജയിക്കാനാവാതെ മടങ്ങിയവര്‍ ഏറെയാണ്. എന്നാല്‍ കായികക്ഷമതാപരീക്ഷ ജയിച്ചവരെ ഏജന്റുമാര്‍ സമീപിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കായികക്ഷമതാപരീക്ഷയ്ക്കു ശേഷം എഴുത്തുപരീക്ഷയും നടക്കും. താമസസൗകര്യത്തോടൊപ്പം ഈ കടമ്പ കടത്താമെന്നും ഉറപ്പു നല്‍കിയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ പക്കല്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും വിലാസവും ഏജന്റുമാര്‍ വാങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. നിരീക്ഷണം കര്‍ശനമാക്കാനാണ് റിക്രൂട്ട്‌മെന്റ് പരിസരങ്ങളിലും മറ്റുമായി ഷാഡോ പോലീസിനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
30-ാം തീയതിവരെയാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളിലെയും ആയിരക്കണക്കിനുദ്യോഗാര്‍ഥികളാണ് ദിവസവും റാലിയില്‍ പങ്കെടുക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment