ഉദുമ: ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി രാജ്യ കാത്ത് നില്‍ക്കുമ്പോള്‍ ഒരു പൊതു തിരഞ്ഞെടുപ്പിനേക്കാളും വീറും വാശിയും നിറഞ്ഞ മത്സരവും, പ്രചരണങ്ങളും കൊണ്ട് വര്‍ഷങ്ങളായി ശ്രദ്ധേയമായ കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഭരണ സമിതിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഈ വരുന്ന മെയ് 11 ഞായറാഴ്ച നടക്കും.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രവാസികളായ ജമാഅത്ത് അംഗങ്ങള്‍ക്ക് കൂടി വോട്ട് ചെയ്യാനുളള അവസരമൊരുക്കിയാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍ നടക്കുന്നത്.
ഇക്കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പു മുതല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ചര്‍ച്ച ദേശിയ തലത്തില്‍ തന്നെ കത്തി നില്‍ക്കുമ്പോഴാണ് കോട്ടിക്കുളം ജമാഅത്ത് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുളള അവസരം ഒരുക്കി മാതൃകയാവുന്നത്.
തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായി അഡ്വ. ഹനീഫ, സി.എച്ച് റശീദ്, ഫാറൂഖ് കാപ്പില്‍ എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ഇതില്‍ സി.എച്ച് റശീദും, ഫാറൂഖ് കാപ്പിലും ഗള്‍ഫിലെ വോട്ടെടുപ്പിന് നേതൃത്വം നല്‍കി വരികയാണ്. ഷാര്‍ജ, ദുബൈ, അബൂദാബി, ഖത്തര്‍ എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടന്നു വരുന്നത്.
ഗള്‍ഫിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി 11 ന് നാട്ടില്‍ വേട്ടെടുപ്പ് നടക്കും. 12 നാണ് വോട്ടെണ്ണല്‍.
അതേസമയം ജമാഅത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയുമാണ് കോട്ടിക്കുളത്ത്. ജലീല്‍ കരിപ്പോടിയുടെ നേതൃത്വത്തിലുളള പാനലും ഹമീദ് ഹാജി മലാംകുന്ന് നേതൃത്വം നല്‍കുന്ന പാനലുമാണ് തിരഞ്ഞെടുപ്പില്‍ ഏററുമുട്ടുന്നത്. ആകെ 20 പേരാണ് മത്സര രംഗത്തുളളത്.

നിലവിലെ ജമാഅത്ത് പ്രസിഡണ്ടും പ്രവാസി ലീഗ് നേതാവുമായ കാപ്പില്‍ മുഹമ്മദ് പാഷയാണ് ജലീല്‍ കരിപ്പോടിയുടെ പാനലിന്റെ വിജയത്തിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹമീദ് ഹാജിയുടെ പാനലിന്റെ കരുക്കള്‍ നീക്കുന്നത് ഖാലിദ് ഹാജിയാണ്.
വഖഫ് സ്ഥലവുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി നിരവധി വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ്.
1500മെമ്പര്‍മാര്‍ക്കാണ് വോട്ടവകാശമുളളത്, ഇതില്‍ 350 ഓളം വോട്ടുകള്‍ പ്രവാസിക പ്രവാസികളൂടേതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment