എടപ്പാള്‍: അത്യാസന്നനിലയില്‍ കാമുകന്‍ ആസ്പത്രിയിലെത്തിച്ചശേഷം മരണമടഞ്ഞ പൊല്‍പ്പാക്കര പുത്തന്‍ വീട്ടുവളപ്പില്‍ അമ്പിളിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് മൊഴിനല്‍കി. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള കാമുകനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മരണത്തിന് കാരണക്കാരനായതിന്റെ പേരില്‍ പ്രേരണാകുറ്റത്തിന് അറസ്റ്റുചെയ്തു.
എടപ്പാള്‍ -നരിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറും പനമ്പാട് സ്വദേശിയുമായ ചേന്നംകുളത്ത് പ്രഭാതിനെ (25)യാണ് പൊന്നാനി സി.ഐ മനോജ് കബീര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ചതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞ വിവരങ്ങള്‍ ആരാഞ്ഞശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൂങ്ങിമരിച്ചതിന്റേതല്ലാത്ത ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഇന്‍ക്വസ്റ്റ്‌ചെയ്ത പൊന്നാനി തഹസില്‍ദാര്‍ വിജയനും പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ പോലീസ് സര്‍ജനും പൊന്നാനി സി.ഐക്കു മൊഴിനല്‍കിയത്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പ്രേരണാകുറ്റം ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തൃശ്ശൂരില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം അമ്പിളിയുടെ മൃതശരീരം മൂന്നുമണിയോടെ പൊല്‍പ്പാക്കരയിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ambili, Suicide, Lover, Remand.

No comments:
Post a Comment