കണ്ണൂര്‍: ജീപ്പില്‍ കടത്തുകയായിരുന്ന നാല് മാന്‍കൊമ്പുകള്‍ സഹിതം ആറുപേരെ ഫോറസ്റ്റ് ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് തന്ത്രപരമായി പിടികൂടി. വെള്ളരിക്കുണ്ട് പരപ്പ ചുരുളി സ്വദേശികളായ മൗലകിരിയത്ത് കെ.എസ്. സുധീര്‍ (21), ചാലിങ്കല്‍ കെ. രതീഷ് (24), അക്കാരത്ത് രജീഷ്‌കുമാര്‍ (22), വളപ്പില്‍ ശ്രീഹരി (20), അറക്കല്‍ ബിജോ സെബാസ്റ്റ്യന്‍ (22), വളപ്പില്‍ ഗിരീഷ് (33) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴച രാവിലെ 11 മണിയോടെ പയ്യാമ്പലം ബീച്ചില്‍ വെച്ചാണ് സംഘത്തെ പിടികൂടിയത്. മാന്‍കൊമ്പ് വില്‍ക്കാന്‍ ഒരുസംഘം ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് ഡി.എഫ്.ഒ:പി.വി. മധുസൂദനന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഘത്തെ കുടുക്കാന്‍ പദ്ധതി ഒരുക്കുകയായിരുന്നു. മാന്‍കൊമ്പ് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന വിവരം നല്‍കി വില്‍പ്പനക്കാരെ പയ്യാമ്പലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കെ എല്‍. 11 സി. 1830 മഹീന്ദ്ര ജീപ്പില്‍ മാന്‍കൊമ്പുമായി ഇവര്‍ എത്തിയതോടെ ഒളിച്ചുനിന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പ് വളഞ്ഞ് പിടികൂടുകയായിരുന്നു. മാന്‍കൊമ്പുകളും ജീപ്പും കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ടിലെ ഒരു എസ്റ്റേറ്റില്‍ നിന്ന് ലഭിച്ചതാണ് മാന്‍കൊമ്പുകള്‍ എന്നാണ് പ്രാഥമികമായ ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അത് വിശ്വാസത്തിലെടുത്തിട്ടില്ല. മാനിനെ വേട്ടയാടി എടുത്തതായിരിക്കാം കൊമ്പുകളെന്ന് സംശയമുണ്ട്. സംഘത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂര്‍ ഫോറസ്റ്റ് ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ ബി. ഗോപകുമാര്‍, ബീച്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കാസ്‌ട്രോ, ഉണ്ണി കൃഷ്ണന്‍, രാജു, ധനഞ്ജയന്‍, പ്രിയേഷ്, തളിപ്പറമ്പ സ്‌പെഷല്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, പ്രജീഷ് എന്നിവര്‍ മാന്‍കൊമ്പ്് കടത്ത് സംഘത്തെ പിടികൂടിയ ടീമിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Police, case, Arrested.

No comments:
Post a Comment