Latest News

‘ഉറവ്’സൗജന്യ കുടിനീര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

ദുബൈ : 50 ലക്ഷത്തോളം രൂപ ചിലവില്‍ കേരളത്തിലെ എണ്‍പത്തിയഞ്ചോളം താലൂക്ക് ആശുപത്രികളില്‍ സൗജന്യമായി ചൂടുവെള്ളവും തണുത്തവെള്ളവും ലഭ്യമാക്കുന്ന, ദുബൈ കെ.എം.സി.സി.യുടെ “ഉറവ്’ കുടിനീര്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഗവ. ആശുപത്രികളില്‍ വാട്ടര്‍ ഡിസ്പന്‍സര്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആശുപത്രിയില്‍ ആരോഗ്യമന്ത്രി
വി എസ്. ശിവകുമാര്‍ ആണ് നിര്‍വഹിച്ചത്.
ഈ വര്‍ഷം ജൂലൈ മാസത്തില്‍ അവസാനിക്കുന്ന രണ്ടാംഘട്ട പദ്ധതി വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. ദുബൈ കെ.എം.സി.സി.യുമായി ഇക്കാര്യത്തില്‍ സഹകരിക്കാന്‍ പ്രമുഖ വ്യവസായി സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുമായി ധാരണയിലെത്തിയിട്ടുണ്ട്. 

ദുബൈ ഇന്ത്യന്‍ ക്ലബ്ബ് മുന്‍ ചെയര്‍മാനും, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് രക്ഷാധികാരിയും, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ സഹകരണം ജീവകാരുണ്യ ജനക്ഷേമ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം സൃഷ്ടിക്കുമെന്ന് പ്രവാസികള്‍ കരുതുന്നു. 

ജനസേവന സന്നദ്ധ സഹായ മേഖലകളില്‍ അതിരുകളില്ലാത്ത പ്രവര്‍ത്തനം സമ്മാനിക്കുന്ന കെ.എം.സി.സിയുടെ ഈ പദ്ധതിയോട് ഹകരിക്കുന്നതില്‍ ആത്മസംതൃപ്തി അനുഭവപ്പെടുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. 

ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ ദുബൈ കെ.എം.സി.സി. യെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അന്‍വര്‍നഹ, ട്രഷറല്‍ ടി.വി. മഹ്മൂദ് ഹാജി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് വെന്നിയൂര്‍, റയീസ് തലശ്ശേരി, ആര്‍. നൗഷാദ്, സെക്രട്ടറിമാരായ അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍ കുറ്റിച്ചിറ, ഹനീഫ് കല്‍പാട എന്നിവരും കമ്പനി പ്രതിനിധികളായി ടി.എന്‍. രാജന്‍, ശശി മേനോന്‍ എന്നിവരും പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.