സുള്ള്യ: മൂന്നാം തവണ ലോക്‌സഭയില്‍ എത്തിയ ദേവറഗുണ്ട വെങ്കപ്പ സദാനന്ദ ഗൗഡ എന്ന ഡി.വി. സദാനന്ദ ഗൗഡയെ കാത്തിരുന്നത് കേന്ദ്ര ക്യാബിനറ്റ് മന്ത്രിപദം.
കേരള അതിര്‍ത്തിയായ മണ്ടെകോല്‍ ഗ്രാമത്തിലെ ദേവറഗുണ്ടയില്‍ ജനിച്ച് കേന്ദ്രമന്ത്രി പദത്തില്‍ എത്തുമ്പോള്‍ പൂത്തുലയുന്നതു കേരളത്തിലെയും കര്‍ണാടകയിലെയും സാധാരണക്കാരന്റെ പ്രതീക്ഷയാണ്.
കേരളത്തോട് ഏറെ ആത്മബന്ധം പുലര്‍ത്തുന്ന മലയാളം നന്നായി സംസാരിക്കുന്ന ഗൗഡ കേന്ദ്രമന്ത്രിയാവുമ്പോള്‍ കേരളത്തിലെയും കര്‍ണാടകയിലെയും മലയോരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ചിറക് മുളയ്ക്കുന്നു.
അഭിഭാഷകനായിരുന്ന സദാനന്ദ ഗൗഡ സുള്ള്യയെ ബിജെപിയുടെ ശക്തികേന്ദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1994 മുതല്‍ 2004 വരെ പുത്തൂര്‍ എംഎല്‍എയായിരുന്നു. 2004ല്‍ മംഗലാപുരം മണ്ഡലത്തില്‍ നിന്നും 2009ല്‍ ഉഡുപ്പി ചിക്കമഗൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് ലോക്‌സഭയിലെത്തി.

2011ല്‍ കര്‍ണാടക മുഖ്യമന്ത്രിയായി. 11 മാസം കര്‍ണാടക മുഖ്യമന്ത്രിയായി നല്ല ഭരണം കാഴ്ചവച്ച സദാനന്ദ ഗൌഡയ്ക്ക് ബിജെപിയിലെ ചേരിപ്പോരിനെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Karnadaka, Sadanda gauda

No comments:
Post a Comment