Latest News

പളളിക്കര സംയുക്ത ഖാസി സി.എച്ച് അബ്ദുല്ല മൗലവി അന്തരിച്ചു

പളളിക്കര: പ്രമുഖ മത പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ കല്ലിങ്കല്‍ നജാത്തുല്ല മന്‍സിലിലെ ഹാജി സി.എച്ച് അബ്ദുല്ല മൗലവി (78) അന്തരിച്ചു. അജ്മീരിലേക്കുളള യാത്രയ്ക്കിടെ ഗുജറാത്തിലെ സൂറത്തിനടുത്ത സിംറയില്‍ വെച്ച് ഹൃദയാഗാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച രാത്രി പളളിക്കരയിലെ മൊയ്തൂട്ടി ഹാജി, ബി.കെ. സൂഫി ഹാജി, മുഹമ്മദ് ഹാജി എന്നിവരോടൊപ്പമാണ് അജ്മീരിലേക്ക് യാത്ര തിരിച്ചത്. സിംറയിലെത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുപിയിലെ ദൈവന്ദ് ദാറുല്‍ ഉലൂം കോളജില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മൗലവി ഏറെക്കാലം ബേക്കല്‍ ജുമാ മസ്ജിദില്‍ മുദരിസായി സേവനം ചെയ്തിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1972മുതല്‍ പളളിക്കര, ബേക്കല്‍, ചെരുമ്പ പ്രദേശത്തെ ഇരുപതിലധികം മഹല്ലുകളുടെ ഖാസിയാണ് സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

പള്ളിക്കര ഹസനയ യത്തീംഖാനയുടെയും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെയും സ്ഥാപനകനായിരുന്നു

പൂച്ചക്കാട് മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന ഖാളി ഹസൈനാര്‍ വലിയുല്ലാഹിയുടെയും പരേതയായ ദൈനബിയുടെയും മകനാണ്.

ഭാര്യ: നഫീസ, മക്കള്‍: മഹ്മൂദ്, ഡോ. ഷെരീഫ് (പരിയാരം മെഡിക്കല്‍ കോളേജ്), നിസാമുദ്ദീന്‍,
മിഗ്ദാദ്, ആയിഷത്ത് സിദ്ദീഖ, പരേതനായ നജാത്ത്.

മരുമക്കള്‍: അബ്ദുല്ല സഅദി തളങ്കര ഖാസി ലേന്‍, ജമീല പൂച്ചക്കാട്, ബുഷ്‌റ ചെര്‍ക്കള, അസീസ കളനാട്, സുമയ്യ പടുപ്പ്‌

സിംറയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് പൂച്ചക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, CH. Abdulla Haji, Pallikere Qazi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.