Latest News

ആഹ്ലാദപ്രകടനത്തിനിടെ വാഹനാപകടം: ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു

മയ്യഴി: ആഹ്ലാദപ്രകടനം നടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ചോമ്പാല, കുഞ്ഞിപ്പള്ളിക്ക് സമീപം അയ്യിട്ടവളപ്പില്‍ രശാന്ത് (28) ആണ് മരിച്ചത്. തിങ്കളാഴ്ച മൂന്നേകാലിനാണ് അപകടമുണ്ടായത്.

മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ആഹ്ലാദപ്രകടനം അഴിയൂരില്‍ നടക്കുന്നതിനിടെ ബൈക്കില്‍ മാഹിയില്‍വന്ന് തിരിച്ചുപോകുമ്പോള്‍ പൂഴിത്തല ഏലിയാട്ട് ഇലക്ട്രിക്കല്‍സിന് സമീപത്ത് എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രശാന്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. 

കൂടെ യാത്രചെയ്ത ബി.ജെ.പി. പ്രവര്‍ത്തകന്‍ രാഗേഷി(30)നെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലുകളുടെ എല്ലുകള്‍ പൊട്ടിയനിലയിലാണ്. രശാന്ത് കെട്ടിടനിര്‍മാണ കരാറുകാരനാണ്. ചോമ്പോല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അയ്യിട്ടവളപ്പില്‍ അശോകന്റെയും രതിയുടെയും മകനാണ്. സഹോദരങ്ങള്‍: രനീഷ് (ഗള്‍ഫ്), രസ്‌ന. ശവസംസ്‌കാരം ചൊവ്വാഴ്ച.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.