Latest News

മകളുടെ വിവാഹം നടത്താന്‍ വികൃതമുഖവുമായി മാന്നന്‍ ഭിക്ഷയെടുക്കുന്നു

ന്യൂഡല്‍ഹി: കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം. വികൃതമായ മുഖം. അതില്‍ നിന്ന് രക്ഷ നേടാന്‍ ആരും ആഗ്രഹിക്കില്ലേ? എന്നാല്‍ തന്റെ വികൃത രൂപം മാറ്റിത്തരാമെന്ന വാഗ്ദാനം നിരസിച്ച് വ്യത്യസ്തനാവുകയാണ് മാന്നന്‍ മൊന്‍ഡാല്‍. കാരണം ഈ രൂപം വച്ചു ഭിക്ഷയെടുത്ത് വേണം അയാള്‍ക്ക് തന്റെ ആറംഗ കുടുംബം പോറ്റാന്‍. മകളിടെ വിവാഹമാണ് അയാളുടെ ഏറ്റവും വലിയ സ്വപ്നം. ജന്മനാ ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗത്തിന് അടിമയാണ് അയാള്‍. മുഖത്തിന്റെ ഒരു വശത്ത് ദശ വളര്‍ന്ന് തൂങ്ങിയിക്കുന്നു.

കോല്‍ക്കത്തയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മാന്നന്‍ ജനിച്ചത്. ചെറുപ്പതിലെ അവന്റെ രൂപം അവന് സ്കൂള്‍ അന്യമാക്കി. ഭിക്ഷാടനമായിരുന്നു ജീവിക്കാന്‍ ഏക മാര്‍ഗം. എന്നിരുന്നാലും 18ാം വയസില്‍ അവന്‍ ജീവിത സഖിയെ കണ്ടെത്തി. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട് അയാള്‍ക്ക്. ഇയാള്‍ക്ക് സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ല. ഇന്ത്യയിലെ നഗരങ്ങളിലെ ചേരികളില്‍ കുടില്‍ കെട്ടിയാണ് ജീവിതം.

ഭിക്ഷാടനത്തിലൂടെ അയാള്‍ നേടുന്ന തുച്ഛമായ തുക വീട്ടു ചെലവിന് പോലും തികയില്ല. എന്നാലും മകളുടെ വിവാഹത്തിനുള്ള സാധനങ്ങള്‍ വാങ്ങണമെന്നാണ് അയാളുടെ ആഗ്രഹം. വരന് ഒരു സൈക്കിളും വാങ്ങി നല്‍കണം. അതിന് തന്റെ നേരെ വച്ചുനീട്ടിയ കാരുണ്യം അയാള്‍ ത്യജിക്കുന്നു. അയാളുടെ കുടുംബവും അയാള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ദൈവം സൃഷ്ടിച്ചതാണ് അയാളുടെ വൈരൂപ്യമെന്നും അതിന് മനുഷ്യര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.


keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.