Latest News

ആന്ധ്രയില്‍ മരണമടഞ്ഞ സ്‌ഥാനാര്‍ത്ഥി ശോഭ നാഗിറെഡ്‌ഡിക്ക്‌ വന്‍ വിജയം

ഹൈദരാബാദ്‌: ജനാധിപത്യ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയില്‍ അപൂര്‍വ്വതയായി ആന്ധ്രാപ്രദേശില്‍ പ്രചരണത്തിനിടയില്‍ മരണമടഞ്ഞ സ്‌ഥാനാര്‍ത്ഥിക്ക്‌ തകര്‍പ്പന്‍ ജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വൈ എസ്‌ ആര്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥി ശോഭാ നാഗി റെഡ്‌ഡിയെയാണ്‌ വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ചത്‌.

ആന്ധ്രയിലെ അലഗഡ്‌ഡാ അസംബ്‌ളി സീറ്റില്‍ നിന്നും മത്സരിച്ച ശോഭാ നാഗിറെഡ്‌ഡി 45,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം നേടിയത്‌. ഏപ്രില്‍ 24 ന്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയില്‍ കാര്‍ അപകടത്തില്‍ പെട്ട്‌ ശോഭ മരണമടഞ്ഞിരുന്നു. എന്നാല്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി പരിഗണിക്കപ്പെട്ട പാര്‍ട്ടി അല്ല എന്ന കാരണത്താല്‍ ഇലക്ഷന്‍ കമ്മീഷന്‍ ബാലറ്റില്‍ നിന്നും ശോഭയുടെ പേര്‌ നീക്കം ചെയ്യാനോ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താനോ തയ്യാറായില്ല. മെയ്‌ 7 ന്‌ ഇവിടെ വോട്ടെടുപ്പ്‌ നടക്കുകയും ചെയ്‌തു.

എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശോഭ വന്‍ വിജയം വരിച്ചു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മരണമടഞ്ഞ സ്‌ഥാനത്ത്‌ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തേണ്ട സ്‌ഥിതിയിലായി കാര്യങ്ങള്‍. തെരഞ്ഞെടുപ്പ്‌ വീണ്ടും നടന്നാല്‍ മകള്‍ക്ക്‌ ഈ സീറ്റ്‌ ലഭിക്കുമെന്ന്‌ സൂചനയുണ്ട്‌. കുര്‍ണൂല്‍ ജില്ലയിലെ രാഷ്‌ട്രീയ കുടുംബത്തില്‍ നിന്നുള്ള ശോഭയുടെ ഭര്‍ത്താവ്‌ ഭൂമ നാഗിറെഡ്‌ഡി തൊട്ടടുത്ത മണ്ഡലത്തില്‍ നിന്നും വന്‍ വിജയം നേടിയിട്ടുണ്ട്‌.

eywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.