ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭക്തനെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷേത്രം കാവല്‍ക്കാരന്‍ വി. രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നിസ്സഹകരിച്ചു.
ഞായറാഴ്ച നല്ല തിരക്കുണ്ടായിട്ടും നാലമ്പലത്തിലേക്കുള്ള ഭക്തരുടെ വരി നീക്കാന്‍ കാവല്‍ക്കാര്‍ ആരും തയ്യാറായില്ല. അതുകൊണ്ട് ക്യൂ മണിക്കൂറോളം നീണ്ടുനിന്നു. ക്യൂ നീങ്ങാത്തതിനാല്‍ പലര്‍ക്കും തലചുറ്റല്‍ അനുഭവപ്പെട്ടതായും ഛര്‍ദ്ദിച്ചതായും പറയുന്നു. സാധാരണ നാലമ്പലത്തില്‍ ഭക്തര്‍ എത്തിയാല്‍ അവരെ വേഗം നീക്കിയാണ് ക്യൂ അവസാനിപ്പിക്കാറ്. എന്നാല്‍ ബലമായി തള്ളിനീക്കുന്നതില്‍ മാത്രമാണ് എതിര്‍പ്പുള്ളത്. ഞായറാഴ്ച വി.ഐ.പി.കളുടെ ദര്‍ശനത്തിലും നിയന്ത്രണമുണ്ടായി.
ഫിബ്രവരി 23ന് ക്ഷേത്രത്തില്‍ ഭക്തനെ കാവല്‍ക്കാരന്‍ മര്‍ദ്ദിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. എന്നാല്‍ ഭക്തനാണ് ആദ്യം അക്രമം കാട്ടിയതെന്നാണ് കാവല്‍ക്കാര്‍ പറയുന്നത്. നാലമ്പലത്തിനകത്ത് കാവല്‍ക്കാരനെയും ഉദ്യോഗസ്ഥനെയും കയ്യേറ്റംചെയ്തതുകൊണ്ടാണ് അയാളെ മര്‍ദ്ദിക്കേണ്ടിവന്നതെന്നും അവര്‍ പറയുന്നു.
ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവിട്ടപ്പോഴായിരുന്നു വിവാദം കത്തിപ്പടര്‍ന്നത്. സുരക്ഷാപ്രാധാന്യത്തോടെ സൂക്ഷിച്ച ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തുപോയതിനെപ്പറ്റി ദേവസ്വം സമഗ്രാന്വേഷണം നടത്തിവരികയാണ്. ദേവസ്വം ഭരണസമിതിയംഗം എന്‍. രാജുവും ക്ഷേത്രം മാനേജര്‍ കെ.ആര്‍. സുനില്‍കുമാറും തമ്മിലുള്ള തര്‍ക്കങ്ങളാണ് ക്ഷേത്രത്തില്‍ തീരാത്ത വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ളതെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഉത്സവത്തിന്റെ ഉത്സവബലിദിവസം നാലമ്പലത്തില്‍ ഇവര്‍ പരസ്പരം അടിപിടികൂടിയ സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രാജുവിനെ ഭരണസമിതി യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ക്ഷേത്രത്തില്‍ തിരക്കിനിടെ മോഷണവും പെരുകി. ഭക്തരുടെ രണ്ട് പവന്‍ മാല, മൂന്നുപേരില്‍നിന്നായി 22,000 രൂപ എന്നിവയാണ് മോഷണംപോയത്. തൃശ്ശൂര്‍ തിരൂര്‍ പോട്ടോര്‍വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ജാനകിയുടെ മാലയാണ് നഷ്ടമായത്. ഞായറാഴ്ച പ്രസാദഊട്ട് കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ തൊഴാന്‍ നില്‍ക്കുമ്പോഴായിരുന്നു മാല പോയത്. മലപ്പുറം മാമ്പുഴക്കര സതികുമാറിന്റെ 10000 രൂപയും അരിക്കോട് രാമവിഹാറില്‍ രാമകൃഷ്ണന്റെ 9500 രൂപയും കാഞ്ഞാണി തോപ്പില്‍ സത്യഭാമയുടെ 2500 രൂപയും നഷ്ടപ്പെട്ടു. മറ്റൊരു ഭക്തയുടെ മൊബൈല്‍ ഫോണും കവര്‍ന്നു. ബാഗിന്റെ അരിക് ബ്ലേഡുവെച്ച് മുറിച്ചായിരുന്നു മോഷണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Guruvayur Temple.

No comments:
Post a Comment