Latest News

നിയ​ന്ത്രണം വിട്ട വാന്‍ ഇടിച്ച് ബസ് കാത്തു നിന്ന ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരി​ച്ചു

പന്തളം: നിയ​ന്ത്രണം വിട്ട വാൻ ഇടിച്ച് ബസ് കാത്തു നിന്ന ദമ്പതികൾ അടക്കം മൂന്ന് പേർ മരി​ച്ചു. ബൈക്ക് യാത്രി​ക​രുൾപ്പടെ മൂന്ന് പേർക്ക് പരി​ക്കേ​​റ്റു. മാവേ​ലി​ക്കര ഇട​പ്പോൺ പുലി​മേൽ കെ.എ​സ്​.ഇ.ബി സബ്‌സ്​റ്റേ​ഷനു സമീപം പറ​ങ്കാം​വി​ള​യിൽ പടി​ഞ്ഞാ​​റ്റേ​തിൽ രാജു(52), ഭാര്യ ലിസി(45), ഇവ​രുടെ ബന്ധു പൗലോ​സിന്റെ ഭാര്യ മരി​യ​ദാ​സ്(48) എന്നി​വ​രാണ് മരി​ച്ച​ത്. ബൈക്ക് യാത്രിക​രായ വട​ശേ​രി​ക്കര തല​ച്ചിറ ചരി​വു​പാ​റ​യിൽ ലിജോ ജോസ​ഫ്(23), തല​ച്ചിറ തെക്കേ​മ​ണ്ണിൽ അജിൽ(25) എന്നി​വർക്കാണ് പരി​ക്കേ​​റ്റ​ത്. പരി​ക്കേ​റ്റ ബൈക്ക് യാത്രികർ പന്ത​ളത്തെ സ്വകാര്യ ആശു​പത്രി​യിൽ ചികി​ത്സ​യി​ലാ​ണ്.

ശനിയാഴ്ച പുലർച്ചെ 4.45ഓടെ പന്തളം കവ​ല​യി​ലാ​യി​രുന്നു അപ​ക​ടം. രാജുവും ബന്ധു​ക്കളും കവ​ല​യിലെ താൽക്കാ​ലിക പോലീസ് എയ്ഡ് പോസ്​റ്റിനു മുന്നിൽ തിരു​വ​ല്ലയ്ക്ക് ബസ് കാത്തു നിൽക്കു​ക​യാ​യി​രു​ന്നു. അടൂരിൽ നിന്ന് ചെങ്ങ​ന്നൂർ റൂട്ടിൽ വന്ന സ്വകാര്യ പാൽ വിത​രണ കമ്പ​നി​യുടെ വാൻ കായം​കുളം റൂട്ടിൽ പോയ ബൈക്കിനെ ഇടി​ക്കു​ന്നത് ഒഴി​വാ​ക്കാൻ ശ്രമി​ക്കു​ന്ന​തി​നി​ട​യിൽ നിയ​ന്ത്റണം വിട്ട് എയ്ഡ് പോസ്​റ്റി​ലേക്ക് ഇടിച്ചു കയ​റു​ക​യാ​യി​രു​ന്നു. അപ​ക​ട​ത്തിൽ ലിസി തൽക്ഷണം മരി​ച്ചു. മരി​യ​ദാ​സിനെ കോട്ട​യ​ത്തേക്ക് കൊണ്ടു പോകും വഴിയും രാജു കോട്ടയം മെഡി​ക്കൽ കോളേ​ജിൽ ചികി​ത്സ​യി​ലി​രിക്കെയുമാണ് മരി​ച്ച​ത്.

രാജു​-​ലിസി ദമ്പ​തി​ക​ളുടെ മകൾ ലിജി​യുടെ ഭർത്താവ് സന്തോ​ഷിന്റെ മാതാ​വാണ് മരിച്ച മരി​യ​ദാ​സ്. ഷൈജു​വാണ് മ​റ്റൊരു മകൻ. ജയ്‌സ​മ്മ, ജെസി, രാജേഷ് എന്നി​വ​രാണ് മരി​യ​ദാ​സിന്റെ മ​റ്റ് മക്കൾ. സെബാ​സ്​റ്റ്യൻ, ഷൈജു, അനിത എന്നി​വരാണ് മരു​മ​ക്കൾ. പന്തളം ചന്ത​യി​ലുൾപ്പടെ മത്സ്യ​വ്യാ​പാരം നടത്തി വരി​ക​യാ​യി​രുന്നു രാജു, പൗലോസ് എന്നി​വർ. ബൈക്ക് യാത്രി​ക​രായ ലിജോ ജോസഫും അജിലും കായം​കുളം റയിൽവേ സ്​റ്റേഷ​നി​ലേക്ക് പോകുന്ന വഴി​യാണ് അപ​കടം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Panthalam, Accident, Hospital, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.