പിന്നീട് സ്‌റ്റേഷനിലെ സെല്ലിലാക്കി. താന്‍ എ.ഡി.ജി.പിയാണെന്ന് പറഞ്ഞിട്ടും കണക്കിലെടുത്തില്ലെന്ന് രവീന്ദ്രനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിക്കത്ത് നല്‍കുകയും ചെയ്തു. സംഭവമറിഞ്ഞ് കുതിച്ചെത്തിയ െ്രെകം വിഭാഗം ഡി.സി.പി രവികാന്ത് ഗൗഡയാണ് എ.ഡി.ജിപിയെ മോചിപ്പിച്ചത്. നിയമലംഘനം ആരു നടത്തിയാലും കര്‍ശന നടപടിയുണ്ടാകുമെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറയുന്നത്.
അതേസമയം, പ്രമേഹത്തിന് പരിശോധനയ്‌ക്കെത്തിയ താന്‍ ആഹാരം കഴിച്ചതിനുശേഷം വീണ്ടും രക്തം പരിശോധിക്കുന്നതിനായാണ് കോഫിഡെയില്‍ കയറിയതെന്നും മതിലിന് എതിരെയുളള സീറ്റിലാണ് ഇരുന്നതെന്നും എതിര്‍വശത്ത് യുവതികള്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് രവീന്ദ്രനാഥ് പറയുന്നത്. താഴെ നിന്ന് പെടുന്നനെ കയറിവന്ന അപരിചിതനാണ് താന്‍ യുവതികളുടെ ഫോട്ടോ എടുക്കുന്നുവെന്ന് അലറിക്കൊണ്ട് തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതെന്നും വേറെ സീറ്റിലെവിടെയോ ഇരിക്കുകയായിരുന്ന യുവതിയോട് ഇയാള്‍ എടുത്തുവെന്ന് പറഞ്ഞതുമെന്ന് രവീന്ദ്രനാഥ് പറഞ്ഞു. താഴെ കാത്തുനില്‍ക്കുകയായിരുന്ന എസ്. ഐ ഉടന്‍ കയറിവന്ന് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.
സി.സി.ടി.വിയോ മൊബൈല്‍ ഫോണോ പരിശോധിച്ചാല്‍ തന്നെ സത്യം മനസിലാക്കാവുന്നതേയുളളൂവെങ്കിലും പൊലീസുകാര്‍ അതിനൊന്നും മെനക്കെട്ടില്ലെന്നും അദ്ദേഹം പറയുന്നു. പിന്നാക്ക സമുദായത്തില്‍ നിന്നുളള സീനിയര്‍ ഐ.പി.എസ് ഓഫീസറായ രവീന്ദ്രനാഥ് സിറ്റി പൊലീസ് കമ്മിഷണര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യപേരുകാരനാണ്. എം.ബി.ബി. എസ്, എംഡി ബിരുദധാരിയായ രവീന്ദ്രനാഥ് കര്‍ണാടക റിസര്‍വ് പൊലീസ് എ.ഡി.ജി.പിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, ADGP, Police, Photo, Case, Arrested.


No comments:
Post a Comment