Latest News

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഇറാന്‍ കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകള്‍ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തുന്നുവെന്നാ പരാതിലാണ് കോടതി ഉത്തരവ്. ഈ രണ്ട് ആപ്ലിക്കേഷനുകളും രാജ്യത്ത് നിന്ന് ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

നേരത്തെ, ഫെയ്‌സ്ബുക്ക് ട്വിറ്റര്‍, യൂട്യൂബ് എന്നിവ ഇറാനില്‍ നിരോധിച്ചിരുന്നു. അതേസമയം, മന്ത്രി ജാവേദ് ഷരീഫ് തുടങ്ങിയ ഇറാനിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്വകാര്യത സംബന്ധിച്ച് നേരത്തെ ഇന്‍സ്റ്റഗ്രമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സുക്കര്‍ബര്‍ഗ് കോടതിയില്‍ ഹാജരാകുന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകളില്ല. അതേസമയം, ടെഹ്‌റാനില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Whatsapp, Court-Order. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.