മെക്‌സിക്കോ സിറ്റി: ഒന്ന് അനങ്ങാന്‍ പോലുമാകാതെ കട്ടിലില്‍ തന്നെ കിടപ്പ്. ഭക്ഷണം കഴിക്കുന്നതിന് പരസഹായം വേണം. വളരെ ദയനീയമായിരുന്നു മാനുവല്‍ ഉറിബിന്റെ ജീവിതം. ലോകത്തിലെ എറ്റവും ഭാരം കൂടിയ മനുഷ്യന്‍ എന്ന് ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നു മാനുവല്‍. തന്റെ കഷ്ടതകളില്‍ നിന്ന് നാല്‍പ്പത്തെട്ടാം വയസില്‍ അയാള്‍ യാത്രയായി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. മരണകാരണമെന്തെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്‌രോഗങ്ങള്‍ക്കൊപ്പം കരള്‍ സമ്പന്ധമായ അസുഖങ്ങളും അയാളെ അലട്ടിയിരുന്നു.
മാനുവല്‍ ഉറിബ് ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റുന്നത് 2006 ല്‍ ആണ്. 558 കിലോഗ്രാമായിരുന്നു അപ്പോള്‍ അയാളുടെ ഭാരം. സ്വയം നടക്കാന്‍ പോലു കഴിയാത്ത ഉറിബ് വര്‍ഷങ്ങളായി കിടക്കയില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് വേണ്ടി പ്രത്യേകമായി കട്ടില്‍ ഉണ്ടാക്കുകയായിരുന്നു. മെയ് രണ്ടാം തീയതിയാണ് ക്രമാതീതമായ ഹൃദയമിടിപ്പിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ക്രയിന്‍ ഉപയോഗിക്കേണ്ടി വന്നു.
ക്ലൗഡിയ സോളിസ് എന്ന യുവതിയെ 2008ല്‍ വിവാഹം കഴിച്ചിരുന്നു ഉറിബ്. വിവാഹത്തിനു വേണ്ടി മാത്രമായാണ് അയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങിയത്. നിരന്തരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകളുടെ സഹായത്തോടെയും വിവാഹത്തന് മുമ്പ് അയാള്‍ 165 കിലോയോളം ഭാരം കുറച്ചിരുന്നു. വിവാഹത്തിന് നടന്നു പോകാനാകുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിവാഹത്തിന് എത്തിച്ചത്.
ഉറിബിന്റ വിവാഹബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അയാളുടെ തടി കൂടുന്നതിനനുസരിച്ച് അവരുടെ ബന്ധവും വഷളായി വന്നു. ക്ലൗഡിയ വിവാഹമോചനമാവശ്യപ്പെട്ടത് അയാളെ തീര്‍ത്തും നിരാശപ്പെടുത്തി. ചെറുപ്പത്തില്‍ തന്നെ ഉറിബ് തടിച്ച് കുട്ടിയായിരുന്നു. കൗമാരത്തില്‍ തന്നെ 110 കിലോയ്ക്ക് മുകളിലായിരുന്നു ഭാരം. എന്നാല്‍ സാധാരണക്കാര്‍ കഴിക്കുന്ന ഭക്ഷണം മാത്രമാണ് ഉറിബും കഴിക്കുന്നത്. ടൈപ്പ്‌റൈറ്ററുകളും കാല്‍കുലേറ്ററുകളും കംപ്യൂട്ടറുകളും നന്നാക്കുന്ന ടെക്‌നീഷ്യനായിരുന്നു അയാള്‍. 2002 മുതല്‍ കിടക്കയില്‍ തന്നെയായിരുന്നു ജീവിതം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:
Post a Comment