Latest News

നഴ്‌സിന്റെ ദുരൂഹമരണം: ഭര്‍ത്താവിന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും

അടൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഏഴംകുളം പാലമുക്ക് മുല്ലശേരില്‍ മേരിലാന്‍ഡില്‍ ഷീബ (34)യാണ് തിങ്കളാഴ്ച മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അനില്‍ദാസിനെ (36) പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടത്. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന അനില്‍ദാസ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. സംശയത്തിന്റെ പേരില്‍ ഷീബയെ ഇയാള്‍ മര്‍ദിച്ചിരുന്നതായി പറയുന്നു. അനില്‍ വന്നതിനുശേഷം വീട്ടില്‍ നിത്യവും വഴക്കുണ്ടായിരുന്നതായി ബന്ധുക്കളും സമീപവാസികളും പറഞ്ഞു.

ഭര്‍ത്താവിന്റെ മര്‍ദനത്തേ തുടര്‍ന്നാണ് ഇവരുടെ ശരീരത്തില്‍ മുറിവുകളുണ്ടായതെന്നാണ് നിഗമനം. പീഡനം സഹിക്കവയ്യാതെ ഷീബ മരിക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പോലീസ് നിഗമനം. അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിനോക്കുകയായിരുന്നു ഷീബ., ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഭാര്യയുടെ മരണത്തേ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ അനിലിനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, wife, Suicide, Husband, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.