Latest News

സ്ത്രീധനത്തിന്‍റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് പീഡനം. ഭര്‍ത്താവിനെതിരെ കേസെടുത്തു

മഞ്ചേശ്വരം: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നുസ്രത്ത് ജഹാന്‍റെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഭര്‍ത്താവും കുഞ്ചത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് ഹനീഫിനെതിരെയാണ് കേസ്. 

1994ലാണ് നുസ്രത്ത് ജഹാനും മുഹമ്മദ് ഹനീഫും വിവാഹിതരായത്. വിവാഹസമയത്ത് പണവും സ്വര്‍ണ്ണവും നല്‍കിയിരുന്നുവെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും കാണിച്ച് നുസ്രത്ത് ജഹാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Panjayath Predident Husband, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.