Latest News

  

രണ്ടരവയസുകാരിയുടെ മൃതദേഹം അയല്‍പുരയിടത്തിലെ കിണറ്റില്‍

കുറവിലങ്ങാട്: രണ്ടരവയസുകാരിയുടെ മൃതദേഹം അയല്‍പുരയിടത്തിലെ കിണറ്റില്‍ കാണപ്പെട്ടു. കളത്തൂര്‍ നമ്പുശേരില്‍ സന്തോഷ്-ടിന്റു ദമ്പതികളുടെ മകള്‍ സനീഷ (രണ്ടരവയസ്)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള കിണറ്റില്‍ മാതാവ് കണ്ടെത്തിയത്. ഇരുമ്പുകമ്പികൊണ്ട്  മൂടി തീര്‍ത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളം കോരുന്നതിന് തൊട്ടിയിടുന്നതിനുള്ള മൂടിയുടെ ചെറിയ വാതില്‍ തുറന്ന നിലയിലായിരുന്നുവെന്ന് പറയുന്നുണ്ട്.
മാസങ്ങളായി പിരിഞ്ഞു ജീവിക്കുകയായിരുന്ന സന്തോഷ് (കണ്ണന്‍)-ടിന്റു ദമ്പതികള്‍. കളത്തൂരിലെ വീട്ടിലും കുര്യം നമ്പുശേരി കോളനിയിലെ വീട്ടിലുമായി മാറിമാറി താമസിക്കുകയായിരുന്നു ടിന്റുവും മക്കളും. കണ്ണന്‍ പൈകയിലെ വീട്ടിലായിരുന്നു താമസം.

കാലിന് നേരിയ സ്വാധീനക്കുറവുള്ള മൂത്തമകളെ മുളന്തുരുത്തിയിലുള്ള ഒരു കോണ്‍വെന്റിലാക്കിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഏഴുവരെ സനീഷ അമ്മ ടിന്റുവിനോടും ജീനയോടുമൊപ്പം വീട്ടിലുണ്ടായിരുന്നു. ടിന്റുവും ജീനയും പ്രാര്‍ഥയ്ക്കുന്നതിനിടയില്‍ ഇവര്‍ക്കടുത്ത് നിന്ന് സനീഷ വരാന്തയിലേക്ക് പോയതായി പറയുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം സനീഷയെ കാണാതെ വരികയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ഇവര്‍ ജ്യോതിഷിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ കുറവിലങ്ങാട് പോലീസില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെയെത്തി പരാതി എഴുതി നല്‍കാന്‍ നിര്‍ദേശിച്ച പോലീസ് പറഞ്ഞയച്ചതായും ഇവര്‍ പറയുന്നു. പിണങ്ങികഴിയുന്ന പിതാവ് കുട്ടിയെ കൊണ്ടുപോയോ എന്ന സംശയത്തില്‍ ഇവര്‍ പൈകയിലുള്ള കണ്ണന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റില്‍ വെള്ളത്തില്‍ പൊങ്ങിയനിലയില്‍ സനീഷയുടെ മൃതദേഹം അമ്മ ടിന്റു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാണപ്പെട്ട കിണര്‍ ഈ വീട്ടുകാര്‍ ഉപയോഗിക്കുന്നതല്ല. ടിന്റുവിന്റെ വീട്ടില്‍ നിന്നും ഇരുനൂറ് മീറ്ററോളം അകലത്തിലാണ് മൃതദേഹം കാണപ്പെട്ട കിണര്‍. വീടിനും കിണറിനുമിടയില്‍ ചെറിയ ചപ്പാത്തുമുണ്ട്. പുല്ലുനിറഞ്ഞ വഴിയാണ് ഇതിനിടയിലുള്ളത്. രാത്രിയില്‍ രണ്ടരവയസുകാരി ഈ കടമ്പകള്‍ കടന്ന് പോകുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പുവരെ ഈ കിണറ്റില്‍ നിന്ന് ടിന്റുവെള്ളമെടുത്തിരുന്നതായും കിണറിനു സമീപത്തുനിന്നും കുട്ടി കളിപ്പാട്ടമായി ഉപയോഗിച്ച ഗ്ലാസ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അന്വേഷണം ശക്തമാക്കുമെന്ന് ഏറ്റുമാനൂര്‍ സിഐ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Child, Well, Dead Body.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.