കൊച്ചി : കൊച്ചിയിലെ തന്റെ പുട്ടുകടയില്‍ പ്രത്യേക വിഭവവുമായി നടന്‍ ദിലീപ്. റിംഗ് മാസ്റ്റര്‍ പുട്ട് ആണ് ദിലീപിന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റിംഗ് മാസ്റ്ററിന്റെ പ്രൊമോഷനുവേണ്ടിയല്ലേ ഈ സ്‌പെഷ്യല്‍ വിഭവം അവതരിപ്പിച്ചതെന്ന് ചോദിച്ചാല്‍ സംശയം വേണ്ട. കണവയും ചെമ്മീനും അരിപ്പൊടിയും ചേര്‍ത്താണ് റിംഗ് മാസ്റ്റര്‍ പുട്ട് തയ്യാറാക്കുന്നത്. സിനിമ പോലെ തന്നെ പുട്ടും ഹിറ്റായതായാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 12ന് റിലീസ് ചെയ്ത ചിത്രത്തില്‍ ദിലീപ്, ഹണി റോസ്, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്യ മഞ്ജു വാര്യരുമായി പിരിഞ്ഞ വാര്‍ത്തയും അടുത്തിടെയാണ് ദിലീപ് വെളിപ്പെടുത്തിയത്. ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുന്നുവെന്നാണ് ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്. റിംഗ് മാസ്റ്റര്‍ കണ്ടവര്‍ റിംഗ് മാസ്റ്റര്‍ പുട്ടു കഴിക്കണമെങ്കില്‍ വേഗം കൊച്ചിയിലെ ദിലീപിന്റെ റസ്റ്റോറന്റിലേക്ക് വച്ച് പിടിച്ചോളൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dileep, Restorant, Ring Master Putt.

No comments:
Post a Comment