അതേസമയം സി.എച്ച്. സെന്റര്‍ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് എസ്. ഡി.പി.ഐ പ്രവര്‍ത്തകരില്‍ ഒരാളെ വിട്ടയച്ചു. ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് എസ്.ഡി.പി.ഐ നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഒരാളെ വിട്ടയച്ചത്. മറ്റേയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയില്‍ വച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സി.എച്ച്. സെന്റര്‍ അക്രമിച്ച കേസില്‍ ഇയാള്‍ക്ക് ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്.
അതിനിടെ എസ്.ഡി.പി.ഐ ഓഫീസ് തകര്‍ത്ത് തീയിട്ട കേസില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത മുസ്ലിംലീഗ് പ്രവര്‍ത്തകനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, CH-Centre.

No comments:
Post a Comment