Latest News

വനത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി

ഇടുക്കി: മൂന്നാര്‍ മറയൂരില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി. മറയൂര്‍ സ്വദേശി റോസ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

രാവിലെയാണ് മറയൂരിലെ വനത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് പ്രസംവം നടന്നത്. തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. കുറച്ചുകാലമായി ഭര്‍ത്താവുമായി പിരിഞ്ഞാണ് റോസ് മേരി താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Child, Mother, Police. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.