Latest News

ഒളിച്ചോട്ടത്തിന് ക്ലൈമാക്‌സ്; ഒടുവില്‍ ഭര്‍ത്താവുമില്ല കാമുകനുമില്ല

കണ്ണൂര്‍:പിഞ്ചുമക്കളെയും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ വീട്ടമ്മയ്ക്ക് ഒടുവില്‍ എട്ടിന്റെ പണി കിട്ടി. 

കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച യുവതി ഭര്‍ത്താവിനെയും മക്കളെയു ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകാന്‍ തയ്യാറാകുകയായിരുന്നു.കോടതി മുറിക്ക് പുറത്തെത്തിയപ്പോള്‍ യുവാവ് മുങ്ങിയതോടെ യുവതി പെരുവഴിയിലായി. കരച്ചിലിനും ബഹളത്തിനുമിടയില്‍ പോലീസ് ഇടപ്പെട്ട് സഹോദരന്റെകൂടെ പോകാന്‍ അനുവദിച്ചു. 

കാഞ്ഞിരോട് സ്വദേശിനിയായ 34 കാരി വീട്ടമ്മയാണ് അകന്ന ബന്ധുവും ഓട്ടോഡ്രൈവറുമായ യുവാവിനൊപ്പം ഊര് ചുററാന്‍ പോയത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി വീടുവിട്ടിറങ്ങിയത്. യുവാവിനൊപ്പം ഗുരുവായൂര്‍, ചോററാനിക്കര, കോഴിേക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ കറഞ്ഞുകയും ചെയ്തു.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന ഭര്‍തൃസഹോദരന്റെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു. ഭാര്യയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് നാട്ടിലെത്തുകയും ചെയ്തു. പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും കണ്ടെത്തി തലശ്ശേരി മജിസ്‌ട്രേററ് കേടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനോടൊപ്പം പോകാനാണിഷ്ടമെന്ന് യുവതി തറപ്പിച്ച് പറയുകയും ചെയ്തു.
തുടര്‍ന്ന് മജിസ്‌ട്രേററ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയും ചെയ്തു. ഭര്‍ത്താവും മക്കളും ബന്ധുക്കളും മററും നോക്കിനില്‍ക്കെ കാമുകനോടൊപ്പം പോകാന്‍ കോടതിക്ക് പുറത്ത് യുവതി എത്തി. അപ്പോഴേക്കും അവിവാഹിതനായ കാമുകന്‍ മുങ്ങിയിരുന്നു. ഒടുവില്‍ സ്വന്തം സഹോദരനോടൊപ്പം വീട്ടിലേക്ക് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Love

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.