ദേശീയപാതയില്‍ ചിറവക്ക് അക്കിപ്പറമ്പ് യുപി സ്‌കൂളിനു സമീപത്തെ ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് പൂര്‍ണമായും തകര്‍ത്തത്. 10 ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുന്നു. ഷട്ടറുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമിസംഘം ഓഫീസിനകത്തുണ്ടായിരുന്നതെല്ലാം അടിച്ചുതകര്‍ത്ത ശേഷം തീയിടുകയായിരുന്നു.
രാവിലെയാണ് ഓഫീസ് തകര്‍ത്ത വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ ഉടന്‍തന്നെ കെ.വി. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അഡ്വ. എസ്. മുഹമ്മദ്, പി.കെ. സുബൈര്‍ തുടങ്ങിയ ലീഗ് നേതാക്കള്‍ സ്ഥലത്തെത്തി. നിരവധി ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു. കനത്ത പോലീസ് കാവല്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു. കനത്ത പോലീസ് കാവല്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സി.എച്ച്. സെന്റര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Leaghu,


No comments:
Post a Comment