റാസല്‍ഖൈമ: റാസല്‍ഖൈമയ്ക്കടുത്ത് ശനിയാഴ്ച വൈകീട്ടുണ്ടായ റോഡപകടത്തില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.യുടെ സഹോദരി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വര്‍ക്കല കഹാര്‍ എം.എല്‍.എ.യുടെ സഹോദരി ഖമര്‍ (39), ഭര്‍ത്താവ് നസീറിന്റെ പിതാവ് അബ്ദുള്‍റഷീദ് (69) എന്നിവരാണ് മരിച്ചത്.
സാരമായി പരിക്കേറ്റ നസീര്‍, സഹോദരന്‍ നിലാര്‍, ഖമറിന്റെ രണ്ട് മക്കള്‍ എന്നിവരെ റാസല്‍ഖൈമ സഖര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നിലാര്‍ ഐ.സി.യു.വിലാണ്.
അബുദാബിയില്‍ താമസിക്കുന്ന നസീറും കുടുംബവും അവധി പ്രമാണിച്ച് റാസല്‍ഖൈമയിലേക്ക് വരികയായിരുന്നു. എമിറേറ്റ്‌സ് റോഡില്‍ പിക്ക് അപ്പ് വാനുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment