കാഞ്ഞങ്ങാട്: വികാര നിര്‍ഭരം, ഈ വിടവാങ്ങല്‍. അരനൂറ്റാണ്ടിലേറെ കാലമായി കാഞ്ഞങ്ങാടിന്റെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ കെ പുരുഷോത്തമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
സൗമ്യ സാന്നിധ്യത്തിലൂടെ വിപ്ലവത്തിന്റെ ചുവപ്പന്‍ പരവതാനി വിരിച്ച ഉത്തമ പുരുഷന് അന്തിമോപചാരമര്‍പ്പിക്കാന്‍ ജന സഞ്ചയം മൗനസാഗരം തീര്‍ത്ത് കോട്ടച്ചേരിയിലെ പ്രീതി നിവാസിലേക്കും പൊതുദര്‍ശനത്തിന് കിടത്തിയ കോട്ടച്ചേരി കുന്നുമ്മലിലെ ഐ എം എ ഹാളിലും ഒഴുകിയെത്തി.
കാലവും ചരിത്രവും സാക്ഷിയാക്കി അദ്ദേഹം വിട ചൊല്ലുമ്പോള്‍ കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ മണ്ഡലത്തില്‍ പകരം വെക്കാനാകാത്ത ഏതോ ഒരു ശൂന്യത.
ഹൃദയാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മുന്‍ ഉദുമ എം എല്‍ എയും മുന്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും സി പി എമ്മിന്റെ വടക്കേ മലബാറിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ കെ പുരുഷോത്തമന്‍ വെളളിയാഴ്ച ഉച്ചയോടെയാണ് നാടിനോട് വിടചൊല്ലിയത്.
വൈകുന്നേരം 6 മണിയോടെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം കാഞ്ഞങ്ങാട്ടെ വസതിയില്‍ എത്തിച്ചത് മുതല്‍ രാത്രി വളരെ വൈകുവോളം ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തുകയായിരുന്നു. കെ പുരുഷോത്തമനെന്ന സൗമ്യനായ ജന നായകനെ ഈ നാട് എങ്ങിനെ നെഞ്ചേറ്റി എന്ന് വെളിവാക്കുന്നതായിരുന്നു ജനസാന്നിധ്യം.
ശനിയാഴ്ച രാവിലെ 9 മണിയോടെ മൃതദേഹം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍മാര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നീട് മൃതദേഹം കോട്ടച്ചേരി കുന്നുമ്മലിലെ ഐ എം എ ഹാളില്‍ പൊതുദര്‍ശനത്തിന് കിടത്തുകയായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ എം എല്‍ എ, പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗങ്ങളായ എം വി ജയരാജന്‍, ഏ കെ നാരായണന്‍, പി കരുണാകരന്‍ എം പി, എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ഇ ചന്ദ്രശേഖരന്‍, ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, സബ് കലക്ടര്‍ കെ ജീവന്‍ ബാബു, കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെപി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടി കെ സുധാകരന്‍, അഡ്വ. പി കെ ചന്ദ്രശേഖരന്‍, അഡ്വ. കെ കെ നാരായണന്‍, ബി ജെ പി ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ബി എം എസ് നേതാവ് പി ദാമോദരപ്പണിക്കര്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍, ദേശീയ സമിതിയംഗം എം കുഞ്ഞമ്പാടി, ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഇ കെ നാരായണന്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, മുന്‍ എം എല്‍ എമാരായ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, എം നാരായണന്‍, എം കുമാരന്‍, കെ വി കുഞ്ഞിരാമന്‍, സി കെ പി പത്മനാഭന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി നസീമ ടീച്ചര്‍, സൗമ്യ വേണുഗോപാല്‍, കെ ജെ വര്‍ക്കി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ നേതാക്കളായ എം രാജഗോപാലന്‍, പി ജനാര്‍ദ്ദനന്‍, അഡ്വ. പി രാഘവന്‍, ടി കോരന്‍, എം പൊക്ലന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, കെ ബാലകൃഷ്ണന്‍, പി അമ്പാടി, വി പി പി മുസ്തഫ, പി ദിവാകരന്‍, കെ കണ്ണന്‍ നായര്‍, വി കെ രാജന്‍, വി പി ജാനകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി ഗോവിന്ദന്‍, എ കൃഷ്ണന്‍, മുസ്‌ലിം ലീഗ് നേതാക്കളായ എ ഹമീദ് ഹാജി, ബശീര്‍ വെള്ളിക്കോത്ത്, കെ ഇ എ ബക്കര്‍,അഡ്വ. എന്‍ എ ഖാലിദ്, സി പി ഐ നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, പി എ നായര്‍, ധീവരസഭാ നേതാവ് അഡ്വ. യു എസ് ബാലന്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, ജസ്റ്റിഡ് ടി കെ ചന്ദ്രശേഖരദാസ്, പി വി കെ പനയാല്‍, വാസു ചോറോട്, അഡ്വ. പി വി ജയരാജന്‍, ഡോ. സി ബാലന്‍, നാരായണന്‍ പേരിയ, ജോസ് പതാലിയില്‍, ഇ കെ കെ പടന്നക്കാട്, തുടങ്ങിയ നേതാക്കള്‍ ഐ എം എ ഹാളില്‍ എത്തി വിപ്ലവ നായകന് ആദരഞ്ജലികളര്‍പ്പിച്ചു.
ആയിരക്കണക്കിന് ആളുകളാണ് ഐ എം എ ഹാളിലേക്ക് രാവിലെ ഒഴുകിയെത്തിയത്. മൃതദേഹം പിന്നീട് വിലാപ യാത്രയായി മേലാങ്കോട്ട് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.
തുടര്‍ന്ന് സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു. യോഗത്തില്‍ എ.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ. ശ്രീമതി ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, അഡ്വ. സി.കെ. ശ്രീധരന്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.വി. രാമകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.പി. സതീഷ് ചന്ദ്രന്‍, കരിവെള്ളൂര്‍ വിജയന്‍, സുരേഷ് പുതിയേടത്ത്, അഡ്വ. പി. അപ്പുക്കുട്ടന്‍, എന്‍, രാജഗോപാലന്‍, വി.കമ്മാരന്‍, പ്രഭാകരന്‍ വാഴുന്നോറടി, സി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എം. പൊക്ലന്‍ സ്വാഗതം പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ രാവിലെ കെ പുരുഷോത്തമന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന് വേണ്ടി പ്രസിഡണ്ട് ടി കെ നാരായണനും റീത്ത് സമര്‍പ്പിച്ചു.
കെ പുരുഷോത്തമന്റെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും കെ പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment