കാസര്‍കോട്: കാസര്‍കോട് ജി.എച്ച്.എസ്.എസ്സില്‍ എസ്.എസ്.എല്‍.സി. വിജയശതമാനം ഉയര്‍ത്താനും, ഭൂരിപക്ഷം കുട്ടികള്‍ക്കും ഗ്രേഡ് മാര്‍ക്ക് ഉയര്‍ന്നു കിട്ടാനും ആത്മാര്‍ത്ഥമായി യത്‌നിച്ച മുഴുവന്‍ അദ്ധ്യാപക ടീമിനേയും, ജില്ലയിലെ മാതൃഭൂമി സീഡ് കോഡിനേറ്റര്‍ക്കുള്ള അവാഡ് നേടിയ പി.ടി. ഉഷ ടീച്ചറെയും സ്‌കൂള്‍ പി.ടി.എ യോഗം അനുമോദിച്ചു.
പ്രസിഡന്റ് എ എസ് മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് എം.ബി. അനിതാഭായ് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ കരട് രൂപം അവതരിപ്പിച്ചു.
എസ്.എം.സി. ചെയര്‍മാന്‍ അബൂബക്കര്‍ തുരുത്തി,. പി.ടി.എ. വൈസ് പ്രസിഡന്റുമാരായ സി.എം.എ. ജലീല്‍, ഉബൈദുല്ലാ കടവത്ത്, മദര്‍ പി.ടി.എ. പ്രസിഡന്റ് ഖദീജ, സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ഉഷാകുമാരി, ശാന്തകുമാരി ടീച്ചര്‍, വേണുഗോപാല്‍, അനിത, ഹമീദ് ചൗക്കി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.ടി. ഉഷ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment