Latest News

കത്തു പാട്ട് വാര്‍ഷികം: എസ്.എ ജമീല്‍ ഓര്‍മ്മകളില്‍ തുടിച്ചു നിന്നു

കാസര്‍കോട്: ഒരു കാലഘട്ടത്തന്റെ ജന ഹൃദയങ്ങളെ കവര്‍ന്നെടുത്ത എസ്.എ.ജമീലിന്റെ പ്രശസ്തമായ കത്തു പാട്ടുകളുടെ 35-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ആര്‍ട് ഫോറം സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കത്തുപാട്ട് വാര്‍ഷികവും എസ്.എ.ജമീല്‍ അനുസ്മരണവും ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളെ തുടച്ചെടുക്കുന്നതായി.

എസ്.എ.ജമീലിന്റെ ഗാനരചനയുടെ മഹത്വം ചടങ്ങ് എടുത്തു പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കത്തു പാട്ട് രചനാ മത്ശരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് , ഡോ.എം.പി.ഷാഫി ഹാജി, ഷഫീഖ് ബെന്‍സര്‍ എന്നിവര്‍ ഉപഹാരവും കാഷ് പ്രൈസും സമ്മാനിച്ചു.

 പി.എസ്.ഹമീദ് എസ്.എ.ജമീല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.സി.ഖമറുദ്ദീന്‍, യു.കെ.യൂസുഫ്, ടി.എ.ഷാഫി, അബ്ദുല്‍ റഹ്മാന്‍ ബെന്‍സര്‍, അഷ്‌റഫ് ഐവ, എന്‍.എം.സുബൈര്‍, മുഹമ്മദ് മധൂര്‍, സി.അബ്ബാസ് തെക്കില്‍ എന്നിവര്‍ പ്രസംഗിച്ചു സി.എല്‍ ഹമീദ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷാഫി.എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ഇശല്‍ സന്ധ്യയില്‍ എം.എ.ഗഫൂര്‍, അക്ബര്‍ തൃശൂര്‍, ഗോള്‍ഡി ഫ്രാന്‍സിസ്, ഹബീബ് , ഇസ്മത്ത്, റിച്ചു നിലമ്പൂര്‍, സേതു ലക്ഷ്മി എന്നിവര്‍ മാപ്പിളപ്പാട്ടുകള്‍ ആലപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.