Latest News

മദ്യ-ബ്ലേഡ് മാഫിയകള്‍ക്കെതിരെ യൂത്ത്‌ലീഗ് യുവജനരോഷം

കാസര്‍കോട്: മദ്യത്തിന്റെ വ്യാപനത്തിനെതിരേയും ബ്ലേഡ് മാഫിയകള്‍ക്കെതിരെയും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചരണ കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച അഞ്ചു മണിക്ക് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ യുവജനരോഷം സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. 

ഉപ്പള, കാസര്‍കോട് ടൗണ്‍, ബേക്കല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. 

പ്രസിഡണ്ട്‌മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷറഫ് എടനീര്‍,നാസര്‍ ചായിന്റടി, ടി.എസ്.നജീബ്, എ.കെ.ആരിഫ്, റഫീഖ് കേളോട്ട്, ടി.ഡി.കബീര്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, എം.സി.ഷിഹാബ് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.