കാസര്‍കോട്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ കളായി വാര്‍ഡില്‍ ഈ മാസം 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-ബി.ജെ.പി ബന്ധം പരസ്യമായതോടെ സി.പി.എം നേതൃത്വം വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 123 വോട്ട് നേടിയ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് സി.പി.എം വ്യക്തമാക്കണം. ബി.ജെ.പി അംഗം പ്രസിഡണ്ടും സി.പി.എം അംഗം വൈസ് പ്രസിഡണ്ടും സി.പി.എം നേതാവ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി ഭരണം കയ്യാളുന്ന പൈവളിഗെ പഞ്ചായത്തില്‍ ഭരണസമിതിക്ക് ബലം കൂട്ടുന്നതിന് വേണ്ടിയാണ് പിന്മാറ്റമെന്ന് കൊച്ചുകുട്ടിക്കുപോലുമറിയാം.
പൈവളിഗെ പഞ്ചായത്തില്‍ മാത്രമല്ല കാസര്‍കോട് മണ്ഡലത്തിലെ കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകളിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുകളാണ് ഭരണം നടത്തുന്നത്. കാറഡുക്കയില്‍ ബി.ജെ.പി ആറ്, സി.പി.എം മൂന്ന്, മുസ്‌ലിം ലീഗ് മൂന്ന്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ ബി.ജെ.പി അംഗങ്ങള്‍ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമായും സി.പി.എം അംഗം ദാക്ഷായണി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമാണ്.
ബെള്ളൂര്‍ പഞ്ചായത്തില്‍ സി.പി.എം അഞ്ച്, ബി.ജെ.പി നാല്, കോണ്‍ഗ്രസ് മൂന്ന്, മുസ്‌ലിം ലീഗ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം അംഗങ്ങള്‍ പ്രസിഡണ്ടും, വൈസ്പ്രസിഡണ്ടും സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ബി.ജെ.പിയുടെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാലതി ജെ.റൈയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കാറഡുക്ക സഹകരണ ബാങ്ക് ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടാണ് ഭരണം കയ്യാളുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രഹസ്യമായും പരസ്യമായും ഈ സംഖ്യം തുടര്‍ന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ പരസ്യസംവാദത്തിന് മുസ്‌ലിം ലീഗ് തയ്യാറാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുകയും പുറത്തറിയിക്കുമ്പോള്‍ ലീഗിനെതിരെ നുണ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന സി.പി.എം ഉത്സവപറമ്പിലെ പോക്കറ്റടിക്കാരനെപോലെയാണെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment