തിരുവനന്തപുരം : മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിലെ സാക്ഷിയുടെ വീടും കാറും ബൈക്കിലെത്തിയ അക്രമികള്‍ തകര്‍ത്തു. പേട്ട കല്ലുംമൂട് മൂന്നാം മനക്കല്‍ രാമന്‍വിളാകം ഹൗസ് നമ്പര്‍ 334 ല്‍ മനുവിന്റെ വീടാണ് ബുധനാഴ്ച രാത്രി പത്തരയോടെ എറിഞ്ഞും അടിച്ചും തകര്‍ത്തത്. മനുവിന്റെ അച്ഛന്‍ വാമദേവനും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ബൈക്കുകളില്‍ വന്ന പത്തോളം പേരാണ് ആക്രമണം നടത്തിയതത്രെ.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസുകളെല്ലാം പൂര്‍ണമായും തകര്‍ത്തു. വീടിന്റെ ജനല്‍ ഗ്ലാസുകളും എറിഞ്ഞുതകര്‍ത്തു. വഴിവിളക്കിന്റെ ഫ്യൂസ് ഇളക്കിമാറ്റിയ ശേഷമാണ് അക്രമികള്‍ വീട്ടിനുള്ളില്‍ കടന്നത്. ഗേറ്റ് പൂട്ടിയിരുന്നില്ല. അതിനാല്‍ ഗേറ്റ് തുറന്ന് അകത്ത് കടന്നായിരുന്നു ആക്രമണം. ഇവര്‍ പ്ലാസ്റ്റിക് കവറുകളിലും ബാഗുകളിലും ചുടുകട്ടയും കല്ലും കൊണ്ടുവന്നാണ് എറിഞ്ഞത്. ബാഗും കവറും ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീട്ടിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേ്ക്കും അക്രമികള്‍ ഓടിമറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Muthoot, Paul, Murder case.


No comments:
Post a Comment